യുവതിയെ ബലാത്സംഗം ചെയ്ത് സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി വിതറി; യുവാവ് അറസ്റ്റിൽ

അഹമ്മദാബാദ്: കാമുകിയായിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത് സ്വകാര്യ ഭാഗങ്ങളിൽ മുകളുപൊടി വിതറിയ സംഭവത്തിൽ സൂറത്ത് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

നികുഞ്ജ് കുമാർ അമൃത് ഭായ് പട്ടേൽ എന്നയാളാണ് പ്രതി. ഇയാളും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. ​എന്നാൽ വിവാഹിതനായിരുന്ന നികുഞ്ജ് ഇക്കാര്യം യുവതിയിൽ നിന്ന് മറച്ചുവെക്കുകയായിരുന്നു. ഭാര്യ ഇയാളിൽ നിന്ന് അകന്ന് മറ്റൊരു ഗ്രാമത്തിലാണ് താമസിച്ചിരുന്നത്.

നികുഞ്ജ് വിവാഹിതനാണെന്ന വിവരം യുവതി അറിഞ്ഞതോടെ ഇവർ തമ്മിൽ തർക്കമുണ്ടാവുകയും യുവതി ഇയാളിൽ നിന്ന് അകലാൻ തീരുമാനിക്കുകയുമായിരുന്നു. യുവതിയുടെ തീരുമാനത്തിൽ പ്രകോപിതനായ നികുഞ്ജ് അവളെ ബലാത്സംഗം ചെയ്യുകയും സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി വിതറുകയും ചെയ്തു. പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഒൽപാഡ് പൊലീസ് യുവതിയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. 

Tags:    
News Summary - Surat man booked for raping girlfriend, inserting chilli powder in her private parts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.