സൂറത്ത്​ തീപിടിത്തം; മരണം 22 ആയി

അഹ്​മദാബാദ്​: ട്യൂഷൻ ക്ലാസ്​ നടക്കുന്ന കെട്ടിടത്തിലുണ്ടയ തീപിടിത്തത്തിൽ മരണം ​22 ആയി. മരിച്ചവരിൽ 18 ​േപർ ​െപൺ കുട്ടികളാണ്​. സൂറത്തി​െല സർതാന മേഖലയിലെ ‘തക്ഷശില’ സമുച്ചയത്തിലെ നാലുനില കെട്ടിടത്തിൽ വെള്ളിയാഴ്​ചയാണ്​​ തീ പടർന്നത്​.

കെട്ടിടത്തി​​െൻറ രണ്ടാം നിലയിലായിരുന്നു ട്യൂഷൻ ക്ലാസുകൾ. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ (എൻ.എച്ച്​. ആർ.സി) ഗുജറാത്ത്​ സർക്കാറിനോട്​ വിശദീകരണം തേടി​ നോട്ടീസയച്ചു. ഇരകളുടെ കുടംബങ്ങൾക്ക്​ നഷ്​ടപരിഹാരം പ്രഖ്യാപിച്ചതുകൊണ്ടു മാത്രം നാടിനെ ഞെട്ടിച്ച ദുരന്തത്തിന്​ പരിഹാരമാവുന്നില്ലെന്ന്​ കമീഷൻ ചൂണ്ടിക്കാട്ടി.

തീപിടിത്തത്തിൽ മരിച്ച 22 വിദ്യാർഥികളിൽ മൂന്നുപേർക്ക്​ 12ാം ക്ലാസ്​ പരീക്ഷയിൽ വിജയം. ദുരന്തത്തിന്​ പിന്നാലെ ശനിയാഴ്​ച രാവിലെയാണ്​ പരീക്ഷാഫലം വന്നത്​.
സംഭവത്തിൽ, അധ്യാപകൻ ഭാർഗവ്​ ഭൂട്ടാനിയെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. കെട്ടിട ഉടമകളായ രണ്ടുപേരെ പൊലീസ്​ തിരയുകയാണ്​. ഇവർ ഒളിവിൽ പോയതായി സൂറത്ത്​ പൊലീസ്​ കമീഷണർ സതീഷ്​ ശർമ പറഞ്ഞു.

Tags:    
News Summary - Surat Fire: Complex Was An 'Illegally Built', Coaching Centre Owner Held - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.