മുൻ മാധ്യമപ്രവർത്തക സുപ്രിയ ശ്രിനാതെ കോൺഗ്രസ് വക്താവ്

ന്യൂഡൽഹി: കോൺഗ്രസിന്‍റെ പുതിയ വക്താവായി മുൻ മാധ്യമപ്രവർത്തക സുപ്രിയ ശ്രിനാതെയെ അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു. എ.ഐ.സി.സി വാർത്താ വിനിമയ വിഭാഗം ചുമതലയുള്ള രൺദീപ് സിങ് സുർജെവാലയാണ് നിയമന വിവരം പുറത്തുവിട്ടത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ മഹാരാജ് ഗഞ്ചിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ സുപ്രിയ മൽസരിച്ചിരുന്നു. സുപ്രിയയുടെ പിതാവ് ഹർഷ് വർധൻ രണ്ടു തവണ മഹാരാജ് ഗഞ്ചിൽ നിന്നുള്ള എം.പി‍യായിരുന്നു.

Tags:    
News Summary - Supriya Shrinate appointed congress spokesperson -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.