പി.എം.സി ബാങ്ക്​ പ്രതിസന്ധി: ഇടപെടാനാകില്ലെന്ന്​ സുപ്രീംകോടതി

ന്യൂഡൽഹി: പി.എം.സി ബാങ്കിൽ നിക്ഷേപകർക്ക്​ പണം പിൻവലിക്കുന്നതിന്​ നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ സമർപ്പിക ്കപ്പെട്ട ഹരജിയിൽ ഇടപ്പെടാനാകില്ലെന്ന്​ സുപ്രീംകോടതി. ഹരജിക്കാരന്​ ഹൈകോടതിയെ സമീപിക്കാവുന്നതാണെന്ന്​ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയ്​ പറഞ്ഞു. ബിജോൺ കുമാർ മിശ്രയാണ്​ ഇതുമായി ബന്ധപ്പെട്ട്​ ഹരജി സമർപ്പിച്ചത്​.

ആർട്ടിക്കൾ 32 പ്രകാരമാണ്​ സുപ്രീംകോടതിയിൽ ഹരജി സമർപ്പിക്കപ്പെട്ടത്​. പ്രശ്​നത്തി​​െൻറ ഗൗരവം വ്യക്​തമായതായും കേസിൽ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ ഊർജിതാന്വേഷണം നടത്തുന്നുണ്ടെന്നും കേന്ദ്രസർക്കാറിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു.

പി.എം.സി ബാങ്കിൽ 4,355 കോടിയുടെ തട്ടിപ്പ്​ നടന്നുവെന്ന്​ വ്യക്​തമായതിനെ തുടർന്ന്​ പണം പിൻവലിക്കുന്നതിന്​ ആർ.ബി.ഐ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇക്കാലയളവിൽ 40,000 രൂപ മാത്രമാണ്​ നിക്ഷേപകർക്ക്​ പിൻവലിക്കാൻ കഴിയുക.

Tags:    
News Summary - Supreme Court Turns Away PMC Account Holders-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.