സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വാദങ്ങൾ സെപ്റ്റംബർ 27 മുതൽ തത്സമയം സംപ്രേഷണം ചെയ്യും

ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന കേസുകളുടെ വാദങ്ങൾ സെപ്റ്റംബർ 27 മുതൽ തത്സമയം സംപ്രേഷണം ചെയ്യും. ദേശീയ മാധ്യമമായ ബാർ ആൻഡ് ബെഞ്ച് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കോടതി നടപടികൾ ആദ്യം യൂട്യൂബിലാകും സംപ്രേഷണം ചെയ്യുക. തത്സമയ സംപ്രേഷണത്തിനായി കോടതി സ്വന്തമായി ഒരു പ്ലാറ്റ്ഫോം ഉടൻ സജ്ജമാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചീഫ് ജസ്റ്റിസ് യു.യു. ലളിത് വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.

മുൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ വിരമിക്കൽ നേരത്തെ സുപ്രീംകോടതി നാഷണൽ ഇൻഫർമേഷൻ സെന്ററിന്റെ പോർട്ടലിലൂടെ തത്സമയ സംപ്രേഷണം ചെയ്തിരുന്നു. ആദ്യമായാണ് പരമോന്നത കോടതി നടപടികൾ അന്ന് തത്സമയം സംപ്രേഷണം ചെയ്തത്.  

Tags:    
News Summary - Supreme Court to live stream Constitution Bench hearings from Sept 27

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.