ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ആർത്തവ അവധി നടപ്പാക്കണമെന്ന പൊതു താൽപര്യ ഹരജിയിൽ സുപ്രീംകോടതി ഈ മാസം 24ന് വിധി പറയും. ബൈജൂസ്, സ്വിഗ്ഗി,സൊമാറ്റോ തുടങ്ങിയ സ്ഥാപനങ്ങളിൽ ശമ്പളത്തോടു കൂടിയ ആർത്തവ അവധി നൽകുന്ന കാര്യവും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷകന്‍ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹരജി നല്‍കിയത്.
ഹൃദയസ്തംഭനത്തിനിടെ ഒരു വ്യക്തിക്ക് അനുഭവപ്പെടുന്ന അതേ വേദനയാണ് ആര്‍ത്തവ കാലയളവില്‍ സ്ത്രീകള്‍ അനുഭവിക്കുന്നതെന്ന ലണ്ടന്‍ യൂനിവേഴ്‌സിറ്റി കോളജിന്റെ പഠനം ചൂണ്ടിക്കാണിച്ചാണ് ഹരജി സമര്‍പ്പിച്ചത്. ഇത്തരം വേദന ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത കുറയ്ക്കുകയും ജോലിയെ ബാധിക്കുകയും ചെയ്യുന്നു.
പൊതുസ്ഥലങ്ങളില്‍ സാനിറ്ററി പാഡുകള്‍ സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് 2018 ല്‍ പാര്‍ലമെന്റില്‍ ശശി തരൂര്‍ അവതരിപ്പിച്ച വിമൻസ് സെക്ഷ്വല്‍, റീപ്രൊഡക്ടീവ് ആന്റ് മെന്‍സ്ട്രല്‍ റൈറ്റ്‌സ് ബില്ലിനെക്കുറിച്ചും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസം അവതരിപ്പിച്ച 2017 മെന്‍സ്‌ട്രേഷന്‍ ബെനഫിറ്റ്‌സ് ബില്ലിനെക്കുറിച്ചും ഹരജിയില്‍ പറയുന്നു.
പാര്‍ലമെന്റ് ബില്ലിന് അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെന്നും ഇത് ആര്‍ത്തവ അവധിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ഹരജിയില്‍ പറയുന്നു. യുണൈറ്റഡ് കിംഗ്ഡം, വെയില്‍സ്, ചൈന, ജപ്പാന്‍, തായ്വാന്‍, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, സ്‌പെയിന്‍, സാംബിയ എന്നിവ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആര്‍ത്തവ അവധി നല്‍കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.