നീറ്റ് ഫലം റദ്ദാക്കണമെന്ന വിദ്യാർഥികളുടെ ഹരജി തള്ളി

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ് 2019 ന്‍റെ ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സമർപ്പി ച്ച ഹരജി സുപ്രീംകോടതി തള്ളി. എല്ലാ വിഷയങ്ങളിലും ജഡ്ജിമാർ വിദഗ്ധരല്ല. മൾട്ടിപർപ്പസ് ചോയ്സ് ചോദ്യങ്ങളുടെ ശരി തെ റ്റുകൾ കണ്ടെത്തൽ ജഡ്ജിമാരുടെ ജോലിയല്ല. ചോദ്യങ്ങൾ പരിശോധിച്ചവരേക്കാൾ മികച്ചവരല്ല ജഡ്ജിമാരെന്നും സുപ്രീംകോടത ി വ്യക്തമാക്കി.

ഇത്തരം പ്രവണതകൾ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ജസ്റ്റിസുമാരായ അജയ് രസ്തോഗി, സൂര്യ കന്ത് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വിമർശിച്ചു. മെഡിക്കൽ പ്രവേശനത്തിനുള്ള അഡ്മിഷൻ കൗൺസിലിങ് മുൻ നിശ്ചയിച്ചത് പ്രകാരം 19ന് തന്നെ തുടങ്ങാമെന്നും കോടതി അറിയിച്ചു. ഇതോടെ വിദ്യാർഥികൾ ഹരജി പിൻവലിച്ചു.

മേയ് അഞ്ചിനായിരുന്നു നീറ്റ് പ്രവേശന പരീക്ഷ നടന്നത്. മേയ് 29നാണ് ഉത്തരസൂചിക പ്രസിദ്ധീകരിച്ചത്. സൂചികയിൽ അഞ്ച് ചോദ്യങ്ങളുടെ ഉത്തരം തെറ്റാണെന്നും ഇത് ലക്ഷക്കണക്കിന് വിദ്യാർഥികളെ ബാധിക്കുമെന്നും വാദിച്ചാണ് ഹരജി നൽകിയത്. അതിനാൽ ഇത്തവണത്തെ നീറ്റ് പരീക്ഷ ഫലം റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം. ഹൈദരാബാദ് സ്വദേശിയായ വിദ്യാർഥി കായതി മോഹൻ റെഡ്ഡിയും മൂന്ന് വിദ്യാർഥികളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Tags:    
News Summary - Supreme Court rejected Plea against NEET 2019 Results-edu-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.