ന്യൂഡല്‍ഹി: ഉദ്യോഗസ്ഥ വീഴ്ചമൂലം സെ്പറ്റംബർ 12ന് നടന്ന നീറ്റ് പരീക്ഷയിൽ അവസരം നഷ്ടപ്പെട്ട രണ്ട് വിദ്യാർഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തണമെന്ന് ബോംബെ ഹൈകോടതി വിധി സുപ്രീംകോടതി തള്ളി.
വിദ്യാര്‍ഥികള്‍ക്കുണ്ടായ അവസ്ഥയില്‍ സഹതാപമുണ്ട്. എന്നാല്‍ ഇവര്‍ക്കായി മാത്രം ദേശീയ പരീക്ഷ വീണ്ടും നടത്താനാകില്ലെന്ന് ബോംബെ ഹൈകോടതി വിധി തള്ളികൊണ്ട് ജസ്റ്റിസുമാരായ എല്‍.നാഗേശ്വര റാവു, ബി.ആര്‍.ഗവായി എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
രണ്ട് വിദ്യാര്‍ഥികൾക്കുണ്ടായ പ്രശ്നം തീര്‍ക്കാമെന്നും ഫലം പ്രഖ്യാപിക്കുന്നത് തടയരുതെന്നും പരീക്ഷ നടത്തിപ്പ് ചുമതലയുള്ള എൻ.ടി.എ വ്യക്തമാക്കിയതിനെ തുടർന്ന് നീറ്റ് ഫല പ്രഖ്യാപനത്തിന് നേരത്തെ സുപ്രീംകോടതി അനുമതി നൽകിയിരുന്നു.
മഹാരാഷ്ട്ര സീലംപൂർ ശ്രീ നാരായണ ഗുരുകുലം സ്‌കൂളില്‍ നീറ്റ് എഴുതിയ വൈഷ്ണ വിഭോപലെ, അഭിഷേക് കപ്സെ എന്നിവര്‍ക്കാണ് പരീക്ഷയുടെ മേല്‍നോട്ടം നടത്തിയ ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം അവസരം നഷ്ടമായത്.
പരീക്ഷ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഉത്തരക്കടലാസിനും ചോദ്യ പേപ്പറിനും വ്യത്യസ്ഥ കോഡുകളുണ്ട്. ഉദ്യോഗസ്ഥർ ഇവ പരസ്പരം മാറി നൽകിയതാണ് വിദ്യാർഥികൾക്ക് വിനയായത്. പിഴവ് വിദ്യാർഥകൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.