കല്‍ക്കരിപാടം അഴിമതി: മുന്‍ സി.ബി.ഐ ഡയറക്ടർക്കെതിരെ അന്വേഷണം

ന്യൂഡൽഹി: കൽക്കരിപ്പാടം അഴിമതിക്കേസിൽ സി.ബി.ഐ മുൻ ഡയറക്ടർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതി. കേസ് അന്വേഷണത്തിൽ സിൻഹ അധികാര ദുർവിനിയോഗം ചെയ്തു എന്ന ആരോപണത്തിലാണ് അന്വേഷണം. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനും കോടതി നിർദേശം നൽകി. കേസിനെ സ്വാധീനിക്കാൻ സിൻഹ ശ്രമിച്ചതായി പ്രഥമദൃഷ്ടിയിൽ തെളിഞ്ഞെന്ന പ്രത്യേക സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 

കഴിഞ്ഞ ജൂലൈ 12-നാണ് മുന്‍ സിബിഐ ഉദ്യോഗസ്ഥനായ എംഎല്‍ ശര്‍മ്മ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറിയത്. രഞ്ജിത് സിന്‍ഹ വിരമിച്ച ശേഷം സുപ്രീംകോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് സിന്‍ഹയുടെ സന്ദര്‍ശക ലിസ്റ്റ് അടക്കം കോടതിയില്‍ സമര്‍പ്പിച്ചത്. കല്‍ക്കരികേസിലെ പ്രതികളുള്‍പ്പെടെ രഞ്ജിത് സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച അന്വേഷണത്തിനായി കോടതി പ്രത്യേക സമിതിയെ നിയോഗിച്ചത്.

സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും രണ്ടുവര്‍ഷം മുമ്പാണ് രഞ്ജിത് സിന്‍ഹ വിരമിച്ചത്.

Tags:    
News Summary - Supreme Court orders CBI to probe allegations against ex-chief Ranjit Sinha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.