രണ്ട് അമുസ്‍ലിംകളെ ഉൾപ്പെടുത്തിയില്ല; വഖഫ് ബോർഡ് പ്രവർത്തനം തടഞ്ഞതിന് സ്റ്റേ

ന്യൂ​ഡ​ൽ​ഹി: ര​ണ്ട് അ​മു​സ്‍ലിം​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​ന് ത​മി​ഴ്‌​നാ​ട് വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞ മ​ദ്രാ​സ് ഹൈ​കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്തു. ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സു​മാ​രാ​യ ജോ​യ്‌​മ​ല്യ ബാ​ഗ്‌​ചി, വി​പു​ൽ പ​ഞ്ചോ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് ഹൈ​കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത​ത്. ര​ണ്ട് അ​മു​സ്‍ലിം​ക​ളെ​യും ബാ​ർ കൗ​ൺ​സി​ൽ അം​ഗ​ത്തെ​യും പ്ര​ഫ​ഷ​ന​ലാ​യ ഒ​രാ​ളെ​യും ബോ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന വ്യ​വ​സ്ഥ പാ​ലി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹൈ​കോ​ട​തി ന​ട​പ​ടി.

പ​തി​നൊ​ന്ന് അം​ഗ​ങ്ങ​ളി​ൽ എ​ട്ടു​പേ​രെ നി​യ​മി​ച്ചെ​ന്നും, മൂ​ന്നു​പേ​രെ മാ​ത്ര​മാ​ണ് നി​യ​മി​ക്കാ​ൻ ശേ​ഷി​ക്കു​ന്ന​തെ​ന്നും, ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​പ്പി​ക്കാ​ൻ അ​ത് മ​തി​യാ​യ കാ​ര​ണ​മ​ല്ലെ​ന്നു​മാ​ണ് വ​ഖ​ഫ് ബോ​ർ​ഡി​നു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പി. ​വി​ൽ​സ​ൺ ബോ​ധി​പ്പി​ച്ച​ത്. ബാ​ർ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് നോ​മി​നി​യെ നി​യ​മി​ക്കാ​ൻ വൈ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

മൂ​ന്നു​പേ​രു​ടെ നി​യ​മ​ന കാ​ര്യം അ​ടു​ത്ത വാ​ദ​ത്തി​ൽ ബോ​ധി​പ്പി​ക്ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. വ​ഖ​ഫ് ബോ​ർ​ഡ് രൂ​പ​വ​ത്ക​ര​ണം നി​യ​മാ​നു​സൃ​തം ന​ട​ത്തി​യി​ല്ലെ​ന്ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം ഹൈ​കോ​ട​തി ത​ട​ഞ്ഞ​ത്. ഇ​ത് ചോ​ദ്യം​ചെ​യ്താ​ണ് ത​മി​ഴ്‌​നാ​ട് വ​ഖ​ഫ് ബോ​ർ​ഡ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Tags:    
News Summary - Two non-Muslims not included; Waqf Board gets stay for obstructing its operations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.