രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധിക്ക് കർണി സേനയുടെ വധഭീഷണി

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കും 25 എം.​പി​മാ​ർ​ക്കും വ​ധ​ഭീ​ഷ​ണി​യു​മാ​യി ക​ർ​ണി സേ​ന. ഭീ​ഷ​ണി വി​ഡി​യോ കോ​ൺ​ഗ്ര​സ് പു​റ​ത്തു​വി​ട്ടു. ആ​ർ.​എ​സ്.​എ​സ്- ബി.​ജെ.​പി കൂ​ട്ടാ​യ്‌​മ ഗോ​ഡ്‍സെ ഫാ​ക്ട​റി​യാ​ണെ​ന്ന് പാ​ർ​ട്ടി വി​ശേ​ഷി​പ്പി​ച്ചു. ഭീ​ഷ​ണി മു​ഴ​ക്കി​യ രാ​ജ്സി​ങ് എ​ന്ന​യാ​ളെ കോ​ട്ട പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ലോ​ക്‌​സ​ഭ സ്പീ​ക്ക​റെ 25 പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ അ​ധി​ക്ഷേ​പി​ച്ചെ​ന്നും അ​തി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്കും ക​ർ​ണി​സേ​നാ പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ട​ങ്ങാ​ത്ത രോ​ഷ​മു​ണ്ടെ​ന്നു​മാ​ണ് വി​ഡി​യോ​യി​ൽ ഇ​യാ​ൾ പ​റ​ഞ്ഞ​ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചാ​ൽ എം.​പി​മാ​രു​ടെ ഓ​രോ​രു​ത്ത​രു​ടെ​യും വ​സ​തി​ക​ളി​ലെ​ത്തി പ്ര​തി​കാ​രം ചെ​യ്യു​മെ​ന്നാ​ണ് ഭീ​ഷ​ണി. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​തെ​ന്ന് പ​റ​ഞ്ഞ രാ​ജ് സി​ങ്, രാ​ഹു​ൽ ഗാ​ന്ധി​യോ​ട് ശ്ര​ദ്ധി​ച്ചു​കേ​ൾ​ക്കാ​നും, ഇ​നി ഇ​ത്ത​രം സം​ഭ​വ​മു​ണ്ടാ​യാ​ൽ വ​സ​തി​യി​ൽ ഇ​ര​ച്ചു​ക​യ​റി വെ​ടി​വെ​ച്ചു​കൊ​ല്ലു​മെ​ന്നും ഭീ​ഷ​ണി മു​ഴ​ക്കി. അ​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ല്ലെ​ങ്കി​ൽ ഓ​രോ​രു​ത്ത​രെ​യാ​യി വെ​ടി​വെ​ച്ചു​കൊ​ല്ലു​മെ​ന്നും വി​ഡി​യോ​യി​ൽ പ​റ​യു​ന്നു.

രാ​ഹു​ൽ ഗാ​ന്ധി​ക്കും മ​റ്റ് എം.​പി​മാ​ർ​ക്കും എ​തി​രെ​യു​ള്ള ഭീ​ഷ​ണി ഒ​റ്റ​പ്പെ​ട്ട കാ​ര്യ​മ​ല്ലെ​ന്നും ക​രു​തി​ക്കൂ​ട്ടി​യു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണെ​ന്നും കോ​ൺ​ഗ്ര​സി​ന്‍റെ മാ​ധ്യ​മ​വി​ഭാ​ഗം ത​ല​വ​ൻ പ​വ​ൻ ഖേ​ര പ​റ​ഞ്ഞു.

Tags:    
News Summary - Rahul Gandhi receives death threat from Karni Sena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.