ഛത്തീസ്ഗഢിൽ ക്രിസ്ത്യാനികളുടെ സംസ്കരിച്ച മൃതദേഹങ്ങൾ പുറത്തെടുപ്പിക്കുന്നു -ക്രിസ്ത്യൻ ഫോറം

ന്യൂ​ഡ​ൽ​ഹി: ഛത്തീ​സ്ഗ​ഢി​ൽ ക്രി​സ്ത്യാ​നി​ക​ളു​ടെ സം​സ്ക​രി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ഴി​മാ​ട​ങ്ങ​ളി​ൽ​നി​ന്ന് പു​റ​ത്തെ​ടു​പ്പി​ച്ച് മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി സം​സ്ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യാ​ണെ​ന്ന് യു​നൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫോ​റം. ഈ ​പ്ര​വ​ണ​ത വി​ല​ക്കി​യ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് ഫോ​റം സ്വാ​ഗ​തം​ചെ​യ്തു. ഛത്തീ​സ്‍ഗ​ഢി​ലെ ചി​ല ഗ്രാ​മ​ങ്ങ​ളി​ലാ​ണ് ക്രി​സ്ത്യ​ൻ സ​മൂ​ഹ​ത്തി​നെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ത്ത​രം നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്.

മ​ര​ണ​പ്പെ​ട്ട വ്യ​ക്തി​യോ​ടു​ള്ള മാ​ന്യ​ത സം​ര​ക്ഷി​ക്കു​ക​യും, ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ മ​ത​പ​ര​വും സാ​സ്കാ​രി​ക​വു​മാ​യ അ​വ​കാ​ശ​ങ്ങ​ളെ മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന കോ​ട​തി ഉ​ത്ത​ര​വ് സു​പ്ര​ധാ​ന​മാ​ണ്.

കു​ടും​ബ​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശം ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വ് പൂ​ർ​ണ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും യു​നൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫോ​റം ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഡോ. ​മൈ​ക്കി​ൾ വി​ല്യം​സ് സം​സ്ഥാ​ന സ​ർ​ക്കാ​റി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

സം​സ്ക​രി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കു​ന്ന​ത് ഉ​ട​ൻ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നു​ള്ള ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത, എ​ൻ.​വി അ​ൻ​ജാ​രി​യ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ബെ​ഞ്ച് ഫെ​ബ്രു​വ​രി 18നാ​ണ് പു​റ​പ്പെ​ടു​വി​ച്ച​ത്.

നാ​ലാ​ഴ്ച​ക്ക​കം മ​റു​പ​ടി സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഛത്തീ​സ്‍ഗ​ഢ് സ​ർ​ക്കാ​റി​ന് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. അ​തു​വ​രെ മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കു​ന്ന ന​ട​പ​ടി അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഹ​ര​ജി​ക്കാ​ർ​ക്കു​വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ കോ​ളി​ൻ ഗോ​ൺ​സാ​ൽ​വ​സ് ആ​ണ് ഹാ​ജ​രാ​യ​ത്.

Tags:    
News Summary - Cremated bodies of Christians being exhumed in Chhattisgarh - Christian Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.