എന്‍.ജി.ഒകളുടെ ഫണ്ട് പരിശോധിക്കാന്‍ സംവിധാനം വേണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: എന്‍.ജി.ഒകള്‍, സന്നദ്ധ സംഘടനകള്‍, സൊസൈറ്റികള്‍ എന്നിവക്ക് ലഭിക്കുന്ന ഫണ്ട് ചെലവഴിക്കുന്നത് പരിശോധിക്കാന്‍ സംവിധാനം വേണമെന്ന്  സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.  എന്‍.ജി.ഒകള്‍ക്ക് ലഭിക്കുന്ന ഫണ്ട് സംബന്ധിച്ച്  2009നുശേഷം കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍െറ പരിശോധന നടന്നിട്ടുണ്ടോയെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാര്‍, ജസ്റ്റിസുമാരായ എന്‍.വി. രമണ, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.

ഗ്രാമീണ വികസന സെക്രട്ടറി, സര്‍ക്കാറിനു കീഴിലെ ജനകീയ പ്രവര്‍ത്തന മുന്നേറ്റ കൗണ്‍സില്‍ ഡയറക്ടര്‍ (കപാര്‍ട്ട്) എന്നിവരോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. കപാര്‍ട്ട് വഴി നല്‍കുന്ന തുക പൊതുമുതലാണെന്നും അതിന് കണക്ക് കാണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 2005ലെ പൊതു ധനകാര്യ ചട്ടങ്ങള്‍ പാലിച്ചാണോ സന്നദ്ധസംഘടനകള്‍ ഫണ്ട് ചെലവഴിക്കുന്നതെന്നും കോടതി ചോദിച്ചു.

Tags:    
News Summary - supreme court order to enquiry for ngo funds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.