യുവതിയെ സ്വന്തമാക്കാൻ ഭർത്താവിനെ കൊന്നു​: ശരവണഭവൻ ഉടമയുടെ​ ശിക്ഷ ശരിവെച്ച്​ സുപ്രീംകോടതി

ന്യൂഡൽഹി: ഹോട്ടൽ തൊഴിലാളിയെ കൊന്ന കേസിൽ ശരവണഭവൻ ഹോട്ടൽ ശൃംഖലാ ഉടമ പി. രാജഗോപാലിൻെറ ജീവപര്യന്തം തടവ്​ സുപ ്രീം കോടതി ശരിവെച്ചു. ജൂലൈ ഏഴിന്​ മുമ്പായി കീഴടങ്ങണമെന്ന്​ കോടതി ഉത്തരവിട്ടു.

ശരവണ ഭവൻ ഹോട്ടലിലെ തൊഴിലാളിയായിരുന്ന ശാന്തകുമാറിനെ 2009ൽ രാജഗോപാൽ കൊന്നുവെന്നാണ്​ കേസ്​. കേസിൽ ജീവപര്യന്തം ശിക്ഷ നൽകിയ മദ്രാസ്​ ഹൈകോടതി വിധിയെ രാജ​ഗോപാൽ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു.

തൊഴിലാളിയുടെ ഭാര്യ ജീവജ്യോതിയെ മൂന്നാം ഭാര്യയായി വിവാഹം കഴിക്കുന്നതിനാണ്​ കൊലപാതകം നടത്തിയത്​ എന്നാണ്​ പ്രൊസിക്യൂഷൻ വാദം. കൊടൈക്കനാൽ കാടുകളിലെ പെരുമാൾ മലൈയിൽ വെച്ച്​ ശാന്തകുമാറിനെ കൊന്ന്​ കുഴിച്ചുമൂടുകയായിരുന്നു.

Tags:    
News Summary - Supreme Court Confirms Life Term For Saravana Bhavan Owner In Murder Case - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.