ലൈംഗിക പീഡനകേസ്​: ജാമ്യം ലഭിക്കാൻ രാഖി കെട്ടണമെന്ന വിവാദ ഉത്തരവ്​ റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: ലൈംഗിക പീഡനകേസിൽ ജാമ്യം ലഭിക്കാൻ ഇരയായ പെൺകുട്ടിയുടെ കൈയിൽ രാഖികെട്ടണമെന്ന മധ്യപ്രദേശ്​ ഹൈകോടതിയുടെ വിവാദ ഉത്തരവ്​ റദ്ദാക്കി സുപ്രീംകോടതി. വനിത അഭിഭാഷകർ നൽകിയ ഹരജിയിലാണ്​ സുപ്രീംകോടതി ഇടപെടൽ. ഇത്തരം ഉത്തരവുകൾ പിന്നീട്​ ആവർത്തിക്കുന്നതിന്​ ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു.

പെൺകുട്ടി അനുഭവിച്ച മാനസികമായ പീഡനം പരിഗണിക്കണമെന്ന്​ വനിത അഭിഭാഷകരുടെ ആവശ്യവും കോടതി അംഗീകരിച്ചു. കേസിലെ പ്രതിക്ക്​ ജാമ്യം അനുവദിച്ച നടപടിയേയും ഹരജിയിൽ ചോദ്യം ചെയ്​തിരുന്നു.

2020 ഏപ്രിലിലാണ്​ അയൽക്കാരിയെ ലൈംഗിക പീഡനത്തിന്​ ഇരയാക്കിയെന്ന കേസിൽ ഉജ്ജയിൻ സ്വദേശിയായ വിക്രം ബാഗരി​െയ അറസ്റ്റ്​ ചെയ്​തത്​. തുടർന്ന്​ ഇയാൾ മധ്യപ്രദേശ്​ ഹൈകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യം ലഭിക്കുന്നതിനുള്ള വ്യവസ്ഥകളിലൊന്നായി ഹൈകോടതിയുടെ ഇന്ദോർ ബെഞ്ച്​ മുന്നോട്ട്​ വെച്ചത്​ പീഡനത്തിന്​ ഇരയായ പെൺകുട്ടിക്ക്​ രാഖികെട്ടണമെന്നതായിരുന്നു. ഈ വ്യവസ്ഥക്കെതിരെയാണ്​ വനിത അഭിഭാഷകർ സു​പ്രീംകോടതിയെ സമീപിച്ചത്​.

ഇതിന്​ പുറമേ യുവതിയുടെ സഹോദരന്​ 11,000 രൂപയും മകന്​ വസ്​ത്രങ്ങളും മധുരപലഹാരങ്ങളും വാങ്ങാൻ 5000 രൂപയും നൽകാനും കോടതി ഉത്തരവിട്ടു. ​ഒക്​ടോബർ 16ന്​ മധ്യപ്രദേശ്​ ഹൈകോടതി വിധി സുപ്രീംകോടതി സ്​റ്റേ ചെയ്​തിരുന്നു.

Tags:    
News Summary - Supreme Court Cancels 'Tie Rakhi For Bail' Order In Sex Assault Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.