രോഹിണി സിന്ദൂരി, ഡി. രൂപ

ഐ.എ.എസ്-ഐ.പി.എസ് പോര്: രോഹിണി സിന്ധൂരിക്കെതിരായ പോസ്റ്റുകൾ നീക്കാൻ ഡി. രൂപക്ക് സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി: കർണാടകയിലെ ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥമാർ തമ്മിലുള്ള പോരിൽ ഇടപെട്ട് സുപ്രീംകോടതി. ഐ.എ.എസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിക്കെതിരെ ഡി. രൂപ സമൂഹമാധ്യമങ്ങളിലിട്ട പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാൻ കോടതി വാക്കാൽ നിർദേശിച്ചു. തനിക്കെതിരെ രോഹിണി സിന്ദൂരി ഫയൽ ചെയ്ത മാനനഷ്ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രൂപ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ രോഹിണിക്കെതിരായ എല്ലാ കമന്‍റുകളും പിൻവലിക്കുന്നുവെന്ന് കാട്ടി പുതിയൊരു പോസ്റ്റ് ഇടണമെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ഈ വർഷമാദ്യമാണ് കർണാടകയിലെ രണ്ട് ഉന്നതോദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ പോര് തുടങ്ങിയത്. കർണാടക ദേവസ്വം കമ്മീഷണറായിരുന്നു രോഹിണി സിന്ദൂരി. കരകൗശല വികസന കോർപറേഷന്‍ മാനേജിങ് ഡയറക്ടറായിരുന്നു ഡി. രൂപ. പരസ്പരം ആരോപണമുന്നയിച്ച് നടത്തിയ പോരിനൊടുവിൽ ഇരുവരെയും സ്ഥലംമാറ്റിയിരുന്നു. പിന്നീട്, രോഹിണി സി​ന്ദൂ​രി​യെ ക​ർ​ണാ​ട​ക ഗ​സ​റ്റീ​ർ ഡി​പ്പാ​ർ​ട്മെന്‍റി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​റാ​യും ഡി. ​രൂ​പ​യെ ഇ​ന്‍റേ​ണ​ൽ സെ​ക്യൂ​രി​റ്റി വ​കു​പ്പി​ൽ ഐ.​ജിയാ​യു​ം പുനർനി​യ​മി​ച്ചിരുന്നു.

ഇരുവരും തമ്മിലുള്ള വിദ്വേഷമാണ് പരസ്യമായ ആരോപണങ്ങളിലേക്ക് നയിച്ചത്. രോഹിണി സിന്ദൂരിയുടെ ഏതാനും സ്വകാര്യ ചിത്രങ്ങൾ രൂപ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. പുരുഷ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് വാട്സ് ആപ്പിലൂടെ അയച്ചുകൊടുത്ത ഫോട്ടോകളാണെന്ന് പറഞ്ഞാണ് രൂപ ഇവ പങ്കുവെച്ചത്. ചിത്രങ്ങൾ മറ്റു പല കാര്യങ്ങളും തുറന്നുകാട്ടുന്നുണ്ട് എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. രോ​ഹി​ണി അ​ഴി​മ​തി​ക്കാ​രി​യാ​ണെ​ന്ന​ത​ട​ക്കം നിരവധി ആ​രോ​പ​ണ​ങ്ങ​ളാ​ണ്​ ഡി. ​രൂ​പ ഫേ​സ്​​ബു​ക്കി​ലൂ​ടെ​യും മ​റ്റും ഉ​ന്ന​യി​ച്ച​ത്.

എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും താൻ സമൂഹമാധ്യമങ്ങളിലും വാട്സ് ആപ്പ് സ്റ്റാറ്റസായും പങ്കുവെച്ച ചിത്രങ്ങളുടെ സ്ക്രീൻഷോട്ടാണ് രൂപ ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്നും ആർക്കാണ് ചിത്രങ്ങൾ അയച്ചുകൊടുത്തത് എന്ന കാര്യം പരസ്യമാക്കണമെന്നും രോഹിണി പ്രതികരിച്ചു. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന രൂപക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

തുടർന്ന് രോഹിണി സിന്ദൂരി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. താൻ നേരിട്ട അപമാനത്തിനും മാനസിക പ്രയാസത്തിനും നഷ്ടപരിഹാരമായി ഡി. രൂപ ഒരു കോടി രൂപ നൽകണമെന്നും നിരുപാധികമായി മാപ്പ് എഴുതി നൽകണമെന്നുമായിരുന്നു ആവശ്യം. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഡി. രൂപ സുപ്രീംകോടതിയിൽ ഹരജി നൽകിയത്. 

Tags:    
News Summary - Supreme Court Asks D Roopa IPS To Delete Social Media Posts Against Rohini Sindhuri IAS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.