ഈറോഡ്: ആത്മഹത്യാ ശ്രമത്തെ തുടർന്ന് തമിഴ്നാട്ടിലെ ഈറോഡിൽനിന്നുള്ള എ. ഗണേശമൂർത്തി എം.പി ഗുരുതരാവസ്ഥയിൽ. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് ഗണേഷമൂർത്തിയെ കുടുംബാംഗങ്ങൾ സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്. ഉച്ചക്ക് 2.30ഓടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ വെന്റിലേറ്ററിലാണെന്ന് പൊലീസ് അറിയിച്ചു.
എം.ഡി.എം.കെ നേതാവായ ഗണേശമൂർത്തി 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ ടിക്കറ്റിലാണ് മത്സരിച്ച് ജയിച്ചത്. ഇത്തവണ സഖ്യകക്ഷിയായ ഡി.എം.കെ ഗണേശമൂര്‍ത്തിക്ക് സീറ്റ് നിഷേധിക്കുകയും ഉദയനിധി സ്റ്റാലിന്റെ നോമിനിയായ കെ.ഇ പ്രകാശിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒരവസരം കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഗണേശമൂർത്തിയെന്നും പരിഗണിക്കാത്തതിൽ ഒരാഴ്ചയായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.