സുദീപ് ദത്ത, എളമരം കരീം
ന്യൂഡൽഹി: സി.ഐ.ടി.യു അഖിലേന്ത്യേ പ്രസിഡന്റായി പശ്ചിമ ബാംഗാളിൽ നിന്നുള്ള സുദീപ് ദത്തയെ തെരഞ്ഞെടുത്തു. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമാണ് അഖിലേന്ത്യ ജനറൽ സെക്രട്ടറി. സി.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് കരീം.
വിശാഖപട്ടണത്ത് സി.ഐ.ടിയു 18-ാംഅഖിലേന്ത്യ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. എം സായ്ബാബുവാണ് ട്രഷറർ. തപൻ സെൻ, കെ. ഹേമലത, ടി. പി രാമകൃഷ്ണൻ, ജെ. മേഴ്സിക്കുട്ടിയമ്മ, പി. നന്ദകുമാർ, കെ. ചന്ദ്രൻപിള്ള, ജി. ബേബിറാണി, എ സൗന്ദർരാജൻ, അനാദി സാഹു, ഡി. എൽ കാരാട്, മാലതി ചിത്തിബാബു, ബിഷ്ണു മഹന്തി, ചുക്ക രാമുലു എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
എസ് ദേവ്റോയ്, കശ്മിർ സിങ് താക്കൂർ, ജി. സുകുമാരൻ, ഡി. ഡി രാമാനന്ദൻ, എ.ആർ സിന്ധു, എസ്. വരലക്ഷ്മി, മീനാക്ഷി സുന്ദരം, ഉഷ റാണി, മധുമിത ബന്ദോപാധ്യായ, ആർ. കരുമലായൻ, തപൻ ശർമ, പ്രമോദ് പ്രധാൻ, കെ. എൻ ഉമേഷ്, നരസിംഹ റാവു, ദീപ കെ രാജൻ, ലളിത് മോഹൻ മിശ്ര, പലാദുഗു ഭാസ്കർ, കെ.എൻ ഗോപിനാഥ്, സിയാഉൽ ആലം, ശങ്കർ ദത്ത, എസ്. കണ്ണൻ, ജിബൻ സാഹ, സുരേഖ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.