പശുവിനെ കടത്തുന്ന വിഡിയോ; രാജസ്ഥാനിലെ കോൺഗ്രസ്​ ഭരണത്തിനെതിരെ ബി.ജെ.പി

ന്യൂഡൽഹി: രാജസ്ഥാനിലെ ഭരത്​പൂരിൽ യുവാക്കൾ പശുവിനെ വാനിൽ കടത്തുന്ന വിഡിയോ പുറത്തുവന്നത്​ കോൺഗ്രസിനെതിരെ രാഷ്​ട്രീയ ആയുധമാക്കി ബി.ജെ.പി. ടൈംസ്​ നൗ ചാനൽ വിഡിയോ പുറത്തുവിട്ടതിന്​ പിന്നാലെ സുബ്രഹ്​മണ്യൻ സ്വാമി എം.പി അടക്കമുള്ളവർ കോൺഗ്രസ്​ ഭരണത്തിനെതിരെ രംഗത്തെത്തി.

''കശാപ്പുചെയ്യാനായി പശുവിനെ വാനിലേക്ക്​ കയറ്റുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്തുവന്നിരിക്കുന്നു. വിഷയം പറയാനായി പൊലീസിനെ വിളിച്ചപ്പോൾ അവർ മദ്യലഹരിയിലെന്നപോലെ സംസാരിക്കുകയും ഉറക്കെ ചിരിക്കുകയും ചെയ്​തു''- കോൺ​ഗ്രസ്​ ഭരണത്തെ ഉന്നമിട്ട്​ സുബ്രഹ്​മണ്യൻ സ്വാമി ട്വീറ്റ്​ ചെയ്​തു. ​

വിഡിയോ പുറത്തുവന്നതിന്​ സംഘ്​പരിവാർ അനുകൂല പ്രൊഫൈലുകളും രാജസ്ഥാൻ സർക്കാറിനെതിരെ രംഗത്തെത്തി. പശുവിനെയും സന്യാസികളെയും പോലെ പശുക്കളും രാജസ്ഥാനിൽ സുരക്ഷിതമല്ലെന്നും മുസ്​ലിംവോട്ടുകൾക്കായി രാജസ്ഥാൻ സർക്കാർ പശുക്കളെ പീഡിപ്പിക്കുകയാണെന്നും ബി.ജെ.പി അനുകൂല പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നുണ്ട്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.