ബംഗളൂരുവിനെ അന്താരാഷ്ട്ര സ്മാർട്ട് സിറ്റിയായി വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നതായി മുഖ്യമന്ത്രി ബൊമ്മൈ

ബംഗളൂരു: അന്താരാഷ്ട്ര സ്മാർട്ട് സിറ്റിയായി ബംഗളൂരുവിനെ വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. പദ്ധതിയുടെ ഭാഗമായി നഗരത്തിൽ മെട്രോ, സബർബൻ റെയിൽ, റോഡുകൾ, സാറ്റലൈറ്റ് ടൗണുകൾ എന്നിവ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനോടൊപ്പം സാഹിത്യം, കല, സംസ്കാരം, കായികം എന്നീ മേഖലകളെയും പോഷിപ്പിക്കുന്ന രീതിയിലാണ് ദീർഘകാല പദ്ധതി വിഭാവനം ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടകയുടെയും ഇന്ത്യയുടെയും അഭിമാനമാണ് ബംഗളൂരുവെന്നും നഗരത്തിന്‍റെ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും ബൊമ്മെ വ്യക്തമാക്കി. വികസനത്തോടൊപ്പം തന്നെ സാഹിത്യത്തിലും കർണാടക ആധിപത്യം വഹിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് ഏറ്റവും കൂടുതൽ ജ്ഞാനപീഠ പുരസ്‌കാരങ്ങൾ കിട്ടിയത് കന്നഡ സാഹിത്യത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - State govt plans to develop Bengaluru as international smart city: CM Bommai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.