ശ്രീനഗർ ഉപതെരഞ്ഞെടുപ്പ്​: ഫറൂഖ്​ അബ്​ദുല്ലക്ക്​ ജയം

ശ്രീനഗർ: ശ്രീനഗർ ലോക്സഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലക്ക് ജയം. 10,700 ലേറെ വോട്ടുകൾക്കാണ് ഫാറൂഖ് അബ്ദുല്ല ഭരണകക്ഷിയായ പി.ഡി.പിയുടെ സ്ഥാനാർഥി നാസിർ ഖാനെ തോൽപിച്ചത്.
അബ്ദുല്ലക്ക് 48,554 വോട്ട് ലഭിച്ചപ്പോൾ ഖാന് 37,779 വോട്ടാണ് ലഭിച്ചത്. ഏപ്രിൽ ഒമ്പതിന് നടന്ന വോെട്ടടുപ്പ് കനത്ത അക്രമങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. എട്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 7.13 ശതമാനം പേർ മാത്രമാണ് േവാട്ടവകാശം വിനിയോഗിക്കാനെത്തിയത്. അക്രമം കനത്ത നാശം വിതച്ച 38 പോളിങ് സ്റ്റേഷനുകളിൽ വീണ്ടും വോെട്ടടുപ്പ് നടത്താൻ െതരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടിരുന്നു.
അബ്ദുല്ലക്ക് ലോക്സഭാംഗമായി ഇത് മൂന്നാമൂഴമാണ്. 1980ലും 2009ലുമാണ് ഇതിനുമുമ്പ് അബ്ദുല്ല ലോക്സഭയിലെത്തുന്നത്. അദ്ദേഹത്തി​െൻറ വിജയം ഭരണകക്ഷിയായ പി.ഡി.പിക്ക് കനത്ത തിരിച്ചടിയായാണ് വിലയിരുത്തെപ്പടുന്നത്.

ഏഴ് മത്സരാർഥികൾ കൂടിയുണ്ടായിട്ടും 930 വോട്ടുമായി നോട്ടയാണ് മൂന്നാംസ്ഥാനം നേടിയത്. വോെട്ടടുപ്പ് ദിവസം കൊല്ലപ്പെട്ട എട്ട് യുവാക്കളോടുള്ള ആദരസൂചകമായി നാഷനൽ കോൺഫറൻസ് പ്രവർത്തകർ അബ്ദുല്ലയുടെ വിജയാഘോഷം വേണ്ടെന്നുവെച്ചു.  
സിക്കിമിലെ അപ്പർ ബുർതുക് നിയമസഭ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്.ഡി.എഫ്) സ്ഥാനാർഥി ദില്ലി റാം താപ വിജയം നേടി. ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഖനാൽ ശർമയെ 8,032 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപിച്ചാണ് ജയം. സുരേഷ് ഖനാൽ ശർമക്ക് 374 വോട്ട് മാത്രമാണ് നേടാനായത്. ദില്ലി റാം താപ 8,406 വോട്ട് നേടി. കോൺഗ്രസ് സ്ഥാനാർഥി സുമിത്ര റായ്ക്ക് കിട്ടിയത് 98 വോട്ടുകൾ.
നോട്ടക്ക് 100 വോട്ട് കിട്ടിയപ്പോൾ അഞ്ച് സ്വതന്ത്ര സ്ഥാനാർഥികൾക്കും കൂടി 449 വോട്ട് ലഭിച്ചു.

Tags:    
News Summary - Srinagar bypoll : Farooq Abdullah looks set to win against Nazir Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.