കൊറോണ വൈറസിൽനിന്ന് ലോകത്തെ രക്ഷിക്കാൻ പ്രത്യേക പൂജ

ബംഗളൂരു: മാരകമായ കൊറോണ വൈറസ് ബാധയിൽനിന്ന് ലോകത്തെ രക്ഷിക്കാൻ പ്രത്യേക പൂജ. കർണാടകയിലെ രംഗനഹള്ളി ദുർഗാ പരമേശ് വരി ക്ഷേത്രത്തിലാണ് മാരക രോഗങ്ങളെ പ്രതിരോധിക്കാൻ പൂജ നടത്തിയത്.

കൊറോണ, എച്ച്.വൺ.എൻ.വൺ പോലുള്ള മാരക രോഗങ്ങളിൽ നിന്ന് ലോകത്തെ രക്ഷിക്കാനാണ് പൂജ നടത്തിയതെന്ന് നേതൃത്വം നൽകിയ യശ്വന്ത് ശാസ്ത്രി പറഞ്ഞു. രോഗങ്ങളിൽ നിന്ന് രക്ഷ നേടാനും സമൂഹത്തിന്‍റെ നന്മയ്ക്കുമായി പൂർവികർ നടത്തിയിരുന്ന പൂജയാണിത് -അദ്ദേഹം പറഞ്ഞു.

അതേസമയം, കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിൽ മരണസംഖ്യ 810 ആയി ഉയർന്നു. ശനിയാഴ്ച മാത്രം 89 പേരാണ് മരിച്ചത്.

Tags:    
News Summary - Special puja performed at Karnataka temples to save people from coronavirus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.