ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ അന്വേഷണ ഏജൻസികൾക്ക് ശബ്ദ സാമ്പിളുകൾ നൽകാൻ പ്രതികളോട് നിർദേശിക്കുന്നതിന് ജുഡീഷ്യൽ മജിസ്ട്രേറ്റുമാർക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. നിലവിൽ ക്രിമിനൽ ചട്ടപ്രകാരം ഈ നിലക്ക് നിർദേശം നൽകാൻ ജുഡീഷ്യൽ മജിസ്ട്രേറ്റിന് അധികാരമില്ല. ഇക്കാര്യം തിരുത്തുന്നതാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിെൻറ സുപ്രധാന വിധി.
ഭരണഘടനയുടെ 142ാം വകുപ്പു പ്രകാരമുള്ള അസാധാരണമായ അധികാരം ഉപയോഗിച്ചാണ് മജിസ്േട്രറ്റുമാർക്ക് അധികാരം നൽകുന്നതെന്നും യോജ്യമായ നിയമങ്ങളുടെ വ്യാഖ്യാനങ്ങളാണ് ഇക്കാര്യത്തിൽ പിന്തുടർന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
പല ക്രിമിനൽ കേസുകളിലും അേന്വഷണം പൂർത്തിയാക്കുന്നതിന് പ്രതികളുടെ ശബ്ദ സാമ്പിൾ ആവശ്യമായി വരാറുണ്ട്. 2012ൽ ഇതുസംബന്ധിച്ച വിഷയത്തിൽ വ്യത്യസ്ത നിരീക്ഷണങ്ങൾ കാരണം കൃത്യമായ തീരുമാനത്തിലെത്താൻ കഴിയാതിരുന്ന ഡിവിഷൻ െബഞ്ച് കൂടുതൽ വിശാലമായ ബെഞ്ചിന് വിഷയം കൈമാറുകയായിരുന്നു. ക്രിമിനൽ ചട്ടത്തിൽ ഇതിന് കൃത്യമായ ചട്ടമോ വകുപ്പോ ഇല്ലാതിരുന്നതാണ് ആശയക്കുഴപ്പത്തിന് വഴിയൊരുക്കിയത്.
അന്ന് ജസ്റ്റിസ് അഫ്താബ് ആലം ശബ്ദ സാമ്പിളിന് പ്രതികളെ നിർബന്ധിക്കാനാവില്ലെന്ന നിലപാട് സ്വീകരിച്ചപ്പോൾ ജസ്റ്റിസ് രഞ്ജന പ്രകാശിെൻറ നിലപാട് ഇതിന് വിരുദ്ധമായിരുന്നു. ഒടുവിൽ ചീഫ് ജസ്റ്റിസിനുപുറമെ, ജസ്റ്റിസുമാരായ ദീപക് ഗുപ്തയും അനിരുദ്ധ ബോസും അടങ്ങിയ ബെഞ്ച് വെള്ളിയാഴ്ച ഇക്കാര്യത്തിൽ വിധി പറയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.