കോൺഗ്രസ് നേതൃത്വത്തിനെതിരായ 'പാളയത്തിലെ പട' ശമിപ്പിക്കാൻ സോണിയാ ഗാന്ധിയുടെ ഇടപെടൽ. എതിർപ്പുയർത്തുന്നവരിൽ നിന്ന് നാലുേപരെ എ.െഎ.സി.സി അധ്യക്ഷയെ സഹായിക്കാനുള്ള മൂന്ന് കമ്മിറ്റികളിലേക്കായി നിയമിച്ചു. ബീഹാർ തെരഞ്ഞെടുപ്പ് പരാജയത്തിെൻറ പശ്ചാത്തലത്തിൽ നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചുള്ള കപിൽ സിബലിെൻറ അഭിമുഖം പുറത്തുവന്ന സാഹചര്യത്തിൽ കൂടിയാണ് എ.െഎ.സി.സി അധ്യക്ഷയുടെ ഇടപെടൽ. ഡൽഹിയിലെ വായുമലിനീകരണത്തിൽ നിന്ന് മാറിനിൽക്കുന്നതിെൻറ ഭാഗമായി ഗോവയിലേക്ക് പോകുന്നതിെൻറ തൊട്ടുമുമ്പാണ് പുതിയ നിയമനം വിവരം അവർ പുറത്തുവിട്ടത്.
വിദേശകാര്യ സമിതിയിലേക്ക് ശശി തരൂരിനെയും ആനന്ദ് ശർമയെയും ദേശീയ സുരക്ഷാ സമിതിയിലേക്ക് ഗുലാം നബി ആസാദിനെയും വീരപ്പ മൊയ് ലിയെയുമാണ് നിയമിച്ചത്. സാമ്പത്തിക കാര്യ സമിതിയിലേക്ക് മുൻ ധനമന്ത്രി പി. ചിദംബരത്തെയും നിയമിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങ് എല്ലാ സമിതികളിലും അംഗമാണ്. എ.െഎ.സി.സി അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഉപദേശം നൽകുന്നതിനുള്ള വിദഗ്ദ സമിതികളാണിത്.
പി. ചിദംബരം വിമത വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം പുറത്തു വന്ന കപിൽ സിബലിെൻറ അഭിപ്രായങ്ങളോട് യോജിപ്പുള്ള രീതിയിലാണ് പിന്നീട് അദ്ദേഹം പ്രതികരിച്ചത്. നേതൃത്വത്തിെൻറ നടപടികളിൽ അസംതൃപ്തിയുള്ളവരുടെ ഗ്രൂപ്പിലേക്ക് അദ്ദേഹവും മാറുകയാണെന്ന സൂചനകൾക്കിടയിലാണ് അദ്ദേഹം ധനകാര്യ സമിതിയിൽ ഉൾപ്പെടുത്തിയത്.
ഗുലാം നബി ആസാദ്, കപിൽ സിബൽ, ശശി തരൂർ തുടങ്ങിയ 23 പ്രമുഖ നേതാക്കൾ പാർട്ടി നേതൃത്വത്തിെൻറ നിർജീവതക്കെതിരെ നൽകിയ കത്തിലൂടെ തുടങ്ങിയതാണ് കോൺഗ്രസിെല ഇപ്പോഴത്തെ ആഭ്യന്തര വിമർശനങ്ങൾ. പ്രകടമായ മുഴുസമയ നേതൃത്വം വേണം പാർട്ടിയെ ചലിപ്പിക്കാൻ എന്നാവശ്യപ്പെട്ടായിരുന്നു കത്ത്. ഗാന്ധി കുടുംബത്തിെൻറ പിടിയിൽ നിന്ന് പാർട്ടിയെ മോചിപ്പിക്കാനുള്ള നീക്കമായാണ് ഇത് വിലയിരുത്തപെട്ടത്. തുടർന്ന് നേതൃ യോഗത്തിൽ സോണിയാ ഗാന്ധി രാജി സന്നദ്ധത അറിയിച്ചെങ്കിലും പ്രവർത്തക സമിതി അവർക്ക് പിന്തുണ നൽകി.
ബീഹാർ തെരെഞ്ഞടുപ്പിലെയും മറ്റു ഉപതെരഞ്ഞെടുപ്പുകളിലെയും കോൺഗ്രസിെൻറ പരാജയമാണ് പാർട്ടി നേതൃത്വത്തിനെതിരായ പുതിയ വിമർശനങ്ങൾക്കിടയാക്കിയത്. മുതിർന്ന നേതാവ് കപിൽ സിബൽ ഇൻഡ്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണുന്നയിച്ചത്. അഭിപ്രായങ്ങൾ തുറന്ന് പറയാനുള്ള വേദികൾ ഇല്ലെന്നും കപിൽ പറഞ്ഞിരുന്നു.
കപിൽ സിബലിെൻറ വിമർശനങ്ങൾക്ക് 'വിമത' ഗ്രൂപ്പിന് പുറത്തു നിന്നു കൂടി പിന്തുണ ലഭിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് സമിതികളിലേക്ക് നേതാക്കളെ നിയമിച്ചുകൊണ്ടുള്ള സോണിയയുടെ ഇടപെടൽ. പരസ്യവിമർശനങ്ങൾ ഒഴിവാക്കാനും അസംതൃപ്തി പടരുന്നത് തടയാനും ഇതിലൂടെ കഴിയുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.