സോണിയ കോൺഗ്രസ് പാർലമെൻററി പാർട്ടി അധ്യക്ഷ

ന്യൂഡൽഹി: കോൺഗ്രസി​​െൻറ സംയുക്ത പാർലമ​​െൻററി പാർട്ടി അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. ഡൽഹിയിൽ നടന്ന കോൺഗ്രസ് പാർലമ​​െൻററി പാർട്ടി യോഗത്തിൽ ഡോ. മൻമോഹൻ സിങാണ് സോണിയയുടെ പേര് നിർദേശിച്ചത്. രണ്ട് പേർ പിന്താങ്ങിയതോടെ സോണിയയെ തെരഞ്ഞെടുത്ത് യോഗം പ്രമേയം പാസാക്കി.

കോൺഗ്രസ് പാർട്ടിയിൽ വിശ്വാസമർപ്പിച്ച 12.13 കോടി വോട്ടർമാർക്ക് സോണിയ നന്ദി അറിയിച്ചു. ബി.ജെ.പിക്കെതിരെ ശക്തമായി പോരാടാൻ കോൺഗ്രസിൻെറ 52 എം.പിമാർ മതിയെന്ന് യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 52 എം.പിമാർക്ക് പുറമെ പാർട്ടിയുടെ രാജ്യസഭ എം.പിമാരും യോഗത്തിൽ പങ്കെടുത്തു.

ലോ​ക്​​സ​ഭ കക്ഷി നേതാവ്, ഉപനേതാവ്, ചീഫ് വിപ്പ് എന്നിവരെയും യോഗം തെരഞ്ഞെടുക്കും. രാ​ഹു​ൽ ഗാ​ന്ധി ത​ന്നെ ലോ​ക്​​സ​ഭ ക​ക്ഷി നേ​താ​വ്​ സ്​​ഥാ​നം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന്​ എം.​പി​മാ​രി​ൽ ചി​ല​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടുണ്ട്. സ​ഭ​യി​ല്‍ സ​ര്‍ക്കാ​റിനെതി​രെ കൂ​ട്ടാ​യ്മ ഉ​ണ്ടാ​ക്കാ​നും ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​നും ഇ​ത് അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ്​ എം.​പി​മാ​രു​ടെ അ​ഭി​പ്രാ​യം. 2014ൽ മല്ലികാർജുൻ ഖാർഗെയായിരുന്നു നേതൃസ്ഥാനത്ത്. എന്നാൽ ഇത്തവണ കർണാടകയിലെ ഗുൽബർഗയിൽ ഖാർഗെ തോറ്റിരുന്നു.

Tags:    
News Summary - Sonia Gandhi Elected Leader Of New Congress Lawmakers-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.