സൈനികരുടെ ജീവത്യാഗം വെറുതെയാകില്ല - മോദി

മുംബൈ: സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന്​ ​പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്​ട്രയിലെ യവാത്​മലിൽ സ ംസാരിക്കുകയായിരുന്നു അദ്ദേഹം. പുൽവാമയിൽ 40 ​ൈസനികരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിൽ എല്ലാവരും അതീവ വേദനയിലാണ ്​. നിങ്ങ​ളുടെ അമർഷം എനിക്ക്​ മനസിലാകും. മഹാരാഷ്ട്രയുടെ രണ്ട്​ മക്കൾക്ക്​ പുൽവാമയിൽ ജീവൻ നഷ്​ടമായി. അവരുടെ ജീവ ത്യാഗം വെറുതെയാകില്ല. ഇൗ ആക്രമണം നടത്തിയ ഭീകര സംഘടന എത്ര ഒളിക്കാൻ ശ്രമിച്ചാലും ശിക്ഷിക്കപ്പെടും. അതിന്​ സുരക് ഷാ സേനക്ക്​ പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്​ - പ്രധാനമന്ത്രി വ്യക്​തമാക്കി.

പുൽവാമ ഭീകരാക്രമണത്തി​​െൻറ ഉത്തരവാദിത്തം പാകിസ്​താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജെയ്​ശെ മുഹമ്മദ്​ ഏറ്റെടുത്തിട്ടുണ്ട്​. ആക്രമണത്തിന്​ പിന്നിൽ പാകിസ്​താനാണെന്ന്​ ഇന്ത്യ ആരോപിച്ചിരുന്നു. പാകിസ്​താനെ അന്താരാഷട്ര സമൂഹത്തിൽ ഒറ്റപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന്​ അറിയിച്ച ഇന്ത്യ അതിപ്രിയ രാജ്യമെന്ന പദവി പിൻവലക്കുകയും ചെയ്​തിരുന്നു.

എന്നാൽ അന്വേഷണം പേലും നടത്താതെ പാകിസ്​താനെ കുറ്റപ്പെടുത്തുകയാണ്​ ഇന്ത്യ എന്നാണ്​ പാക്​ ആരോപണം. ആക്രമണത്തിൽ പങ്കില്ലെന്നും ലോകത്തെവിടെയുമുള്ള ഭീകരാക്രമണങ്ങളെ അപലപിക്കുന്നുവെന്നും പാക്​ വിദേശകാര്യമന്ത്രാലയവും വ്യക്​തമാക്കിയിരുന്നു.

ഭീകരപ്രവർത്തനങ്ങൾക്ക്​ പിന്തുണ നലകുന്നത്​ അവസാനിപ്പിക്കണമെന്ന്​ ​യു.എസ്​ പാകിസ്​താന്​ മുന്നറിയിപ്പ്​ നൽകി. ഭീകരവിരുദ്ധ നീക്കങ്ങൾക്ക്​ ഇന്ത്യയുമായി സഹകരിച്ച്​ പ്രവർത്തിക്കുമെന്ന്​ യു.എസ്​ ഉറപ്പ്​ നൽകുകയും ചെയ്​തിരുന്നു.

Tags:    
News Summary - Soldiers sacrifice won’t go in vain, Modi - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.