ഹൈദരാബാദ്: തെലങ്കാന നിസാമാബാദിലെ ബാൽകോണ്ട പ്രദേശത്ത് മുസ്ലിം വിഭാഗങ്ങൾക്കെ തിരെ തുടങ്ങിയ സാമ്പത്തിക-സാമൂഹിക ഉപരോധം പൊലീസ് ഇടപെടലോടെ അവസാനിച്ചു. കുറ്റവ ാളികൾക്കെതിരെ ശക്തമായ നടപടിയുമായി പൊലീസും അധികൃതരും മുന്നോട്ടുപോയതോടെയാണ് ബഹിഷ്കരണം അവസാനിച്ചത്. കുൻബി ജാതിക്കാരുടെ ഗ്രാമവികസന കമ്മിറ്റിയാണ് നിസാമാബാദ് ജില്ലയിലെ മുസ്ലിം കച്ചവടക്കാരിൽനിന്ന് സാധനങ്ങൾ വാങ്ങരുതെന്നും അവരുമായി സമ്പർക്കം പുലർത്തരുതെന്നും സമുദായ അംഗങ്ങളോട് ഉത്തരവിട്ടത്.
അവരുമായി ബന്ധപ്പെടുന്നവരോട് വൻതുക പിഴ ഇൗടാക്കുമെന്നും അറിയിച്ചു. മുസ്ലിം മതവിഭാഗങ്ങളുടെ റിക്ഷകൾപോലും ഉപയോഗിക്കരുതെന്നും പറഞ്ഞിരുന്നു. ബഹിഷ്കരണം മാധ്യമങ്ങളിൽ പ്രധാന വാർത്തയായതോടെയാണ് പ്രാദേശിക ഭരണകൂടം സംഭവത്തിൽ ഇടപെടുന്നത്. എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി പൊലീസ് നോമ്പുതുറ സംഘടിപ്പിക്കുകയും ചെയ്തു.
2016ൽ മുസ്ലിംകളുടെ ഖബർസ്ഥാൻ കുൻബി ജാതിക്കാർ കൈയടക്കിയതു മുതലാണ് ഇവിടെ പ്രശ്നങ്ങൾ തുടങ്ങുന്നത്. തുടർന്ന് മുസ്ലിംകൾ കേസുമായി മുന്നോട്ടുപോയിരുന്നു. കേസിൽനിന്ന് പിന്മാറാൻ സമ്മർദം ചെലുത്തിയാണ് പുതിയ ബഹിഷ്കരണമെന്നാണ് പ്രേദശിക മാധ്യമങ്ങൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.