വാരണസിയിൽ ക്യൂ നിൽക്കാനാളില്ല: പകരം ചെരുപ്പുകൾ

ജയാപുർ: ബാങ്കി​​െൻറ വാതിൽ മുതൽ മീറ്ററോളം നീളുന്ന ചെരുപ്പുകളുടെ ‘ക്യൂ’. ഇടയിൽ പേരെഴുതിയ കടലാസുവെച്ച​ കല്ലുകൾ.  പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിച്ചു ജയിച്ച വാരണസി മണ്ഡലത്തിലെ ജയാപുർ ​​ഗ്രാമത്തിലെ ബാങ്കിനു മുന്നിലുള്ള കാഴ്​ചയാണിത്​.

അസാധുവായ നോട്ടുകൾ മാറ്റി വാങ്ങാനെത്തിയ ​ഗ്രാമീണർ​ വരിയിൽ നിന്ന്​ കുഴഞ്ഞപ്പോൾ ​േപരെഴുതി ചെരിപ്പും കല്ലും കുടയുമെല്ലാം പകരംവെച്ച്​ മാറിയിരിക്കുകയായിരുന്നു. സമീപത്ത്​ താമസിക്കുന്നവർ ചെരിപ്പോ കല്ലോ വരിയിൽ വെച്ച്​ മറ്റാവശ്യങ്ങൾക്കായി ​തിരിച്ചുപോയി. ചിലർ തങ്ങളുടെ ഉൗഴത്തിനായി തണലിൽ കാത്തിരുന്നു. രാവിലെ തന്നെ നൂറിലധികം ചെരിപ്പുകളാണ്​ ജയാപുരിലെ ബാങ്കിനു മുന്നിലെ വരിയിലെത്തിയത്​. കഴിഞ്ഞ ദിവസം വരിനിന്ന്​ കുഴഞ്ഞവരാണ്​ പണം വാങ്ങിയേ മടങ്ങുയെന്ന വാശിയോടെ രാവിലെ തന്നെ ചെരിപ്പ്​ ക്യൂവിൽ എത്തിയത്​.

‘‘നവംബർ 22 മകളുടെ വിവാഹമാണ്​. മകൾ തജോയുടെയും ത​​െൻറയും ജൻ ധൻ അക്കൗണ്ടിലായി 20,000 രൂപയുണ്ട്​. ആ പണം ഇന്നെങ്കിലും കയ്യിൽ കിട്ടുമോ? നാലു മണിക്കൂറിലേറെയായി വരിയിൽ നിൽക്കുന്നു’’–  55 കാരി സ​ഹ്രനീസ ആശങ്കപ്പെട്ടു. നോട്ട്​ അസാധുവാക്കിയതി​​െൻറ അഞ്ചാംദിനവും ജനങ്ങളുടെ ദുരിതം തുടരുകയാണ്​. 

Tags:    
News Summary - Slippers For Bank Queues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.