അവസാന രാത്രിയിൽ ഉറങ്ങാൻ കൂട്ടാക്കാതെ പ്രതികൾ

ന്യൂഡൽഹി: നിർഭയ കേസിലെ നാലു പ്രതികളും വ്യാഴാഴ്​ച രാത്രി അസ്വസ്​ഥരായിരുന്നുവെന്ന്​ തിഹാർ ജയിൽ അധികൃതർ പറയുന് നു. വെള്ളിയാഴ്​ച പുലർച്ചെ 5.30 ന്​ മരണശിക്ഷ നടപ്പാക്കണമെന്ന കോടതി വിധി ഉണ്ടായിരുന്നതിനാൽ പ്രതികളോ​ട്​ നേരത്തെ ഉറങ്ങാനും ആവശ്യത്തിന്​ വിശ്രമിക്കാനുമെല്ലാം ജയിൽ അധികൃതർ ആവശ്യപ്പെടുന്നുണ്ടായിരുന്നു.

വധശിക്ഷ മാറ്റി​െവക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി വ്യാഴാഴ്​ച അർധരാ​ത്രിയും ഡൽഹി ഹൈക്കോടതി പരിഗണിക്കുന്നതിനാൽ, നേരത്തെ പല തവണ ഉണ്ടായത്​ പോലെ വീണ്ടും സമയം നീട്ടി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതികൾ. പ്രതികളായ അകക്ഷയ്​ സിങ്​ താക്കൂർ, പവൻ ഗുപ്​ത, വിനയ്​ ശർമ, മുകേഷ്​ സിങ്​ എന്നിവർ രാത്രി വൈകിയും ഉണർന്നിരിക്കുകയായിരുന്നു.

വധശിക്ഷ നടപ്പാക്കുന്നതിന്​ മുമ്പ്​ നാല്​ പേരോടും കുളിക്കാൻ ആവശ്യപ്പെ​ട്ടെങ്കിലും ആരും കുളിക്കാൻ തയാറായില്ല. ഒരാൾ പ്രഭാത ഭക്ഷണം കഴിക്കാനും കൂട്ടാക്കിയില്ല. അവസാന ദിനം ജയിൽ ജീവനക്കാരോട്​ ഒട്ടും സഹകരിക്കുന്ന തരത്തിലായിരുന്നില്ല പ്രതികളെന്നും ജയിൽ അധികൃതർ പറയുന്നു.

Tags:    
News Summary - sleepless night for nirbhaya convicts -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.