ബി.ജെ.പിക്ക്​ തിരിച്ചടി; വിശ്വാസ വോ​െട്ടടുപ്പിൽ നിന്ന്​ ശിവസേന വിട്ടുനിന്നു

ന്യൂഡൽഹി: മോദി സർക്കാറിനെതിരായ വിശ്വാസ വോ​െട്ടടുപ്പിൽ നിന്ന്​ ശിവസേന വിട്ടുനിന്നു.  ഉദ്ധവ്​ താക്കറെയാണ്​ വിശ്വാസ വോ​െട്ടടുപ്പിലെ ശിവസേനയുടെ നിലപാട്​ പ്രഖ്യാപിച്ചത്​. വിശ്വാസ വോ​െട്ടടുപ്പിൽ നിന്ന്​ വിട്ടുനിൽക്കാനുള്ള ശിവസേന തീരുമാനം ബി.ജെ.പിക്ക്​ കനത്ത തിരിച്ചടിയായി.  വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ നി​ഷേധാത്​മക നിലപാട്​ ശിവസേന തുടർന്നാൽ അത് ബി.ജെ.പിയിൽ ​പ്രതിസന്ധി സൃഷ്​ടിക്കും.​

നേരത്തെ വിശ്വാസവോ​െട്ടടുപ്പിൽ ബി.ജെ.പിക്ക്​ അനുകൂലമായി വോട്ട്​ ചെയ്യാൻ ശിവസേന വിപ്​ നൽകിയിരുന്നു. എന്നാൽ, വ്യാഴാഴ്​ച വൈകീ​േട്ടാടെ നാടകീയമായി ശിവസേന വിപ്​ പിൻവലിക്കുകയായിരുന്നു. വെള്ളിയാഴ്​ച രാവിലെ വിശ്വാസ വോ​െട്ടടുപ്പിലെ നിലപാട്​ ഉദ്ധവ്​ ​താക്കറെ അറിയിക്കുമെന്നാണ്​ പാർട്ടി ​വക്​താവ്​ സഞ്​ജയ്​ റാവത്ത്​ പറഞ്ഞത്​. 

കഴിഞ്ഞ കുറേ കാലമായി ബി.ജെ.പിയോട്​ അനുകൂലമായ സമീപനമല്ല ശിവസേനക്കുള്ളത്​. മഹാരാഷ്​ട്രയിൽ നടന്ന പല ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്കെതിരെ ശിവസേന മൽസരിച്ചിരുന്നു.

Tags:    
News Summary - Sivsena quit non confidence motion-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.