മാസത്തിൽ നാലു ദിവസം ടി.വി ഷോ ചെയ്യുന്നതിൽ എന്താണ് പ്രശ്നം -സിദ്ദു

ന്യൂഡൽഹി: മന്ത്രിസ്ഥാനം വഹിക്കുമ്പോഴും ടി.വി. പരിപാടികളിൽ പങ്കെടുക്കുന്നത് തുടരുമെന്ന് ആവർത്തിച്ച് മുൻ ക്രിക്കറ്ററും പഞ്ചാബ് മന്ത്രിയുമായ നവജോത് സിങ് സിദ്ദു. താൻ മുൻ ഉപമുഖ്യമന്ത്രി സുക്ബിർ സിങ്ങിനെ പോലെ ബസ് സർവീസ് നടത്തുകയോ അഴിമതിക്ക് കൂട്ടുനിൽക്കുകയോ ചെയ്യുന്നില്ല. മാസത്തിൽ നാലു ദിവസം രാത്രി ഏഴു മണിമുതൽ രാവിലെ ആറു മണിവരെ ടി.വി പരിപാടിയിൽ പങ്കെടുക്കുന്നത് കൊണ്ട് എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. രാത്രി ആറു മണിക്ക് ശേഷം താനെന്ത് ചെയ്യുന്നുവെന്നത് തന്‍റെ വ്യക്തിപരമായ കാര്യമാണെന്നും സിദ്ദു കൂട്ടിച്ചേർത്തു. 

മന്ത്രിസ്ഥാനം വഹിക്കുമ്പോഴും തനിക്ക് ടി.വി പരിപാടിയിൽ നിന്ന് ഒഴിവാകാനാവില്ലെന്ന് സിദ്ദു മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ അറിയിച്ചിരുന്നു. തുടർന്ന് അമരീന്ദർ ഇക്കാര്യത്തിൽ നിയമോപദേശം തേടിയിരിക്കുകയാണ്. അഡ്വക്കറ്റ് ജനറലിനോട് ഇക്കാര്യം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അമരീന്ദർ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് സിദ്ദു അമരീന്ദർ മന്ത്രിസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തത്. 

സ്റ്റാൻഡ് അപ് കോമഡിയനായ കപിൽ ശർമ അവതരിപ്പിക്കുന്ന 'കപിൽ ശർമ ഷോ'യിലാണ് സിദ്ദു പങ്കെടുക്കുന്നത്. 

Tags:    
News Summary - Should I run bus service like Sukbir?Or indulge in corruption? If I work 4 days a month, 7pm to 6am why are ppl getting stomachache-Sidhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.