അതൃപ്​തി പരസ്യമാക്കി ശിവസേന; സത്യപ്രതിജ്ഞ ചടങ്ങിൽ പ​െങ്കടുത്തില്ല


ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭ വികസനത്തിൽ പ്രാതിനിധ്യം ലഭിക്കാത്തതിലെ അതൃപ്​തി പരസ്യമാക്കി ശിവസേന. രാഷ്​ട്രപതി ഭവനിൽ നടന്ന എൻ.ഡി.എ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ശിവസേന വിട്ടുനിന്നു. നിതീഷ്​ കുമാറി​​െൻറ ജെ.ഡിയുവിനെ പ്രതിനിധീകരിച്ചും ആരും പ​െങ്കടുത്തില്ല.

 സത്യപ്രതിജ്ഞ സംബന്ധിച്ച്​ പാർട്ടിയുടെ നിലപാട്​ പ്രസിഡൻറ്​ തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നായിരുന്നു ജെ.ഡി.യു വക്​താവി​​െൻറ​ നിലപാട്​. മന്ത്രിസഭ പുന:സംഘടനയെ കുറിച്ച്​ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട്​ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും നിതീഷ്​ കുമാർ പറഞ്ഞു.

കഴിഞ്ഞ കുറേ കാലമായി ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല. പല വിഷയങ്ങളിലും ബി.ജെ.പിയെ നേരിട്ട്​ എതിർക്കുന്ന നിലപാടാണ്​ ശിവസേന സ്വീകരിച്ചിരുന്നത്​. ഇതാണ്​ മന്ത്രിസഭയിൽ സേനക്ക്​ പ്രാതിനിധ്യം ഇല്ലാതാകാൻ കാരണം.

Tags:    
News Summary - Shiv Sena unhappy, will not attend today's oath ceremony-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.