ശരത്​ പവാറിനെ പിന്തുണച്ച്​ ശിവസേനയും കോൺഗ്രസും

മുംബൈ: എൻ.സി.പി അധ്യക്ഷൻ ശരത്​ പവാറി​നെ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ ചോദ്യം ചെയ്യാനിരിക്കെ പിന്തുണയുമ ായി ശിവസേനയും കോൺഗ്രസും. ശരത്​ പവാറിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ജനം വിശ്വസിക്കില്ലെന്ന്​ ശിവസേന എം.പി സഞ്​ജയ്​ റൗട്ട്​ പറഞ്ഞു. പവാറിനെതിരെ തെളിവുകൾ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്​ട്രീയപ്രേരിതമായാണ്​ പവാറിനെതിരെ കേസെടുത്തിരിക്കുന്നതെന്ന്​ കോൺഗ്രസ്​ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രതികരിച്ചു. കേന്ദ്രസർക്കാറി​​െൻറ പ്രതികാര നടപടിയുടെ ഭാഗമായാണ്​ കേസ്​. മഹാരാഷ്​ട്രയിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ടാണ്​ ബി.ജെ.പി സർക്കാറി​​െൻറ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, വെള്ളിയാഴ്​ച ഉച്ചക്ക്​ രണ്ട്​ മണിയോടെ പവാർ ചോദ്യം ചെയ്യലിനായി എൻഫാഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റിന്​ മുമ്പാകെ ഹാജരാകും. അനിഷ്​ട സംഭവങ്ങളുണ്ടാവാതിരിക്കാൻ പവാറി​​െൻറ വസതിക്ക്​ മുന്നിലും ഇ.ഡി ഓഫീസിലും കനത്ത സുരക്ഷയാണ്​ മുംബൈ പൊലീസ്​ ഏർപ്പെടുത്തിയിരിക്കുന്നത്​.

Tags:    
News Summary - Shiv Sena, Congress Back Sharad Pawar-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.