ന്യൂഡൽഹി: യുക്രെയ്നിലെ രക്ഷാദൗത്യത്തിന്റെ അനുഭവങ്ങൾ ഡി.എം.സി യുക്രെയ്ൻ ചാപ്റ്റർ ചീഫ് കോഓഡിനേറ്റർ സിസ്റ്റർ ലിജി പയ്യപ്പിള്ളി പങ്കുവെക്കുന്നു. ഡിസ്ട്രെസ് മാനേജ്മെന്റ് കലക്ടീവിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകീട്ട് 4.30ന് ന്യൂഡൽഹി കേരള ക്ലബിലാണ് പരിപാടി.
ഡി.എം.സി രക്ഷാധികാരിയും നയതന്ത്ര വിദഗ്ധനുമായ കെ.പി. ഫാബിയാൻ, മാധ്യമപ്രവർത്തകൻ എ.ജെ. ഫിലിപ്പ്, ഡി.എം.സി ചെയർപേഴ്സൻ അഡ്വ. ദീപ ജോസഫ് തുടങ്ങിയവർ സംസാരിക്കും. കൂടുതൽ വിവരങ്ങൾക്ക് -ഫോൺ: 85276 49020, 98737 84444. വെബ്സൈറ്റ്: www.dmctrust.org
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.