എൻെറ നേതാവ് ശരദ് പവാർ ; ബി.ജെ.പി-എൻ.‌സി.‌പി സഖ്യം അഞ്ച് വർഷം ഭരിക്കും -അജിത് പവാർ

മുംബൈ: എൻ.സി.പി നേതാവ് നേതാവ് ശരദ് പവാർ ഇപ്പോഴും തൻെറ നേതാവാണെന്ന് അജിത് പവാറിൻെറ ട്വീറ്റ്. താൻ എൻ‌.സി‌.പിയിൽ തു ടരുമെന്നും അജിത് പവാർ വ്യക്തമാക്കി.

രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ഏവരെയും ഞെട്ടിച്ച് ബി.ജെ.പിക്കൊപ്പം ചേർന ്ന് സംസ്ഥാന ഉപമുഖ്യമന്ത്രിയായ ശേഷം അജിത് പവാറി​​െൻറ ആദ്യ പ്രതികരണമാണിത്. ഞാൻ എൻ‌.സി‌.പിയിലാണ്, എല്ലായ്പ്പോഴു ം എൻ‌.സി‌.പിയിൽ ആയിരിക്കും, ശരദ് പവാർ ഞങ്ങളുടെ നേതാവാണ്- അജിത് പവാർ ട്വീറ്റ് ചെയ്തു.


ബിജെപി-എൻ‌സി‌പി സഖ്യം അടുത്ത അഞ്ച് വർഷത്തേക്ക് മഹാരാഷ്ട്ര ഭരിക്കും. സംസ്ഥാനത്തിൻെറയും ജനങ്ങളുടെയും ക്ഷേമത്തിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷമിക്കേണ്ട ആവശ്യമില്ല. എല്ലാം ശരിയായി വരും. എന്നിരുന്നാലും അല്പം ക്ഷമ ആവശ്യമാണ്​. എല്ലാ പിന്തുണയ്ക്കും നന്ദിയുണ്ട്​. - മറ്റൊരു ട്വീറ്റിൽ അജിത് പവാർ അറിയിച്ചു. രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ അദ്ദേഹം തൻെറ ട്വിറ്റർ ബയോ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി എന്നാക്കി മാറ്റിയിട്ടുണ്ട്.

നേരത്തേ അജിത് പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് സുസ്ഥിരമായ സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം മോദിക്ക് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

Tags:    
News Summary - Sharad Pawar my leader, BJP-NCP alliance will provide stable govt: Ajit Pawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.