കാളിന്ദി കുഞ്ച് റോഡിൽ കുടുങ്ങിയ ആംബുലൻസിന്​ വഴിയൊരുക്കി സി.എ.എ പ്രതിഷേധക്കാർ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന്​ റോഡിൽ കുടുങ്ങിയ ആംബുലൻസിന്​ വഴിയൊരുക ്കി പ്രതിഷേധക്കാർ. ഷഹീൻബാഗിലെ കാളിന്ദി കുഞ്ച്​ റോഡിൽ കുടുങ്ങിയ ആംബുലൻസിന് വഴിയൊരുക്കാൻ​ അവിടെ ഡ്യൂട്ടിയില ുണ്ടായിരുന്ന പൊലീസുകാർ തയാറാവാതെ വന്നതോടെയാണ്​ പ്രതിഷേധക്കാരിൽ ചിലർ മുൻകൈ​െയടുത്ത്​ വഴിയൊരുക്കിയത്​.

ബാരിക്കേഡ് വെച്ച്​ അടച്ച റോഡിലെ ബാരിക്കേഡ്​ നീക്കി​ ആംബുലൻസ്​ കടത്തി വിടു​കയായിരുന്നു. ആംബുലൻസ്​ റോഡിൽ കുടുങ്ങിയിട്ടും പൊലീസുകാർ നോക്കി നിൽക്കുന്നതാണ്​ ട്വിറ്ററിൽ പ്രചരിച്ച ഒരു വിഡിയോയിലുള്ളത്​.

ഷഹീൻബാഗിൽ നടന്ന പ്രതിഷേധത്തിനിടെ വന്ന ഒരു ആംബുലൻസിന്​ വഴിയൊരുക്കാനായി പ്രതിഷധക്കാരിൽ ചിലർ ആംബുലൻസിന്​ മുന്നിലൂടെ ഓടുന്നതും ആളുകളെ ഇരു ഭാഗങ്ങളിലേക്ക്​ മാറ്റി ആംബുലൻസിനെ കടത്തി വിടുന്നതുമായ മറ്റൊരു വിഡിയോയും പുറത്തു വന്നിട്ടുണ്ട്​.

വിവിധ ആശുപത്രികളിലേക്ക്​ പോകാനുള്ള വഴിയിലാണ്​ തടസ്സമുണ്ടായത്​. ഇതേതുടർന്ന്​ ‘ആംബുലൻസിന്​ സ്വാഗതം’ എന്ന്​ എഴുതിയ ബാനർ പ്രതിഷേധക്കാർ റോഡിൽ സ്ഥാപിച്ചു. ഈ റോഡ്​ അടിയന്തര ആവശ്യങ്ങൾക്ക്​ പോകുന്ന വാഹനങ്ങൾക്ക്​ വേണ്ടി തുറന്നിടുകയാണെന്ന്​ പ്രതിഷേധക്കാർ അറിയിച്ചു. ഡൽഹിയേയും നോയിഡയേയും തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ടര കിലോമീറ്റർ ദൂരമുള്ള 13എ റോഡ്​ ഒരു മാസമായി അടച്ചിട്ടതായിരുന്നു.

Tags:    
News Summary - Shaheen Bagh protesters make way for stuck ambulance as cops -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.