മുതിർന്ന നേതാവ് ഷക്കീൽ അഹമ്മദ് കോൺഗ്രസിൽ നിന്ന് രാജിവെച്ചു; നേതാക്കളുമായി അഭിപ്രായ ഭിന്നത

ന്യൂഡൽഹി: മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഷക്കീൽ അഹമ്മദ് കോൺഗ്രസിൽ നിന്ന് രാജിവെച്ചു. കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഷക്കീൽ അഹമ്മദ് രാജിവെച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് രാജിക്കത്ത് കൈമാറി.

പാർട്ടി നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജിയെന്ന് ഷക്കീൽ അഹമ്മദ് വാർത്താ ഏജൻസി എ.എൻ.ഐയോട് പറഞ്ഞു. വലിയ ഹൃദയഭാരത്തോടെയാണ് രാജി നൽകുന്നത്. പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചെന്നേ ഉള്ളുവെന്നും കോൺഗ്രസിന്‍റെ നയങ്ങളെയും തത്വങ്ങളെയും ഭാവിയിലും പിന്തുടരുമെന്ന് ഷക്കീൽ അഹമ്മദ് വ്യക്തമാക്കി.

ബിഹാറിൽ കോൺഗ്രസ് പാർട്ടിയുടെ മുഖമായിരുന്ന ഷക്കീൽ അഹമ്മദ് സംസ്ഥാന നിയമസഭയിലേക്ക് അഞ്ച് തവണ തെരഞ്ഞെടുക്കപ്പെട്ടു. മുൻ ബിഹാർ മന്ത്രിയും യു.പി.എ സർക്കാരിൽ ആഭ്യന്തര വകുപ്പ് സഹമന്ത്രിയുമായിരുന്നു ഷക്കീൽ അഹമ്മദ്. 

Tags:    
News Summary - Senior Congress leader Shakeel Ahmad resigns from the party's primary membership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.