ബിഗ് ബോസ് മത്സരാർഥിയും സ്വയംപ്രഖ്യാപിത ആൾദൈവവുമായ ഓം അന്തരിച്ചു

ന്യൂഡൽഹി: ബിഗ് ബോസ് മത്സരാർഥിയും സ്വയംപ്രഖ്യാപിത ആൾദൈവവുമായ ഓം അന്തരിച്ചു. 63 വയസ്സായിരുന്നു. നാളുകളായി അസുഖബാധിതതായിരുന്നു അദ്ദേഹത്തിന് മൂന്ന് മാസങ്ങൾക്ക് മുൻപ് കൊറോണ ബാധിച്ചു. രോഗം സുഖപ്പെട്ടുവെങ്കിലും ഇദ്ദേഹത്തിന് പിന്നീട് നടക്കാൻ കഴിഞ്ഞിരുന്നില്ല.

പക്ഷാഘാതത്തെ തുടർന്നാണ് ഓം മരിച്ചതെന്ന് സീ മീഡിയ തലവൻ മുകേഷ് ജെയ്ൻ അറിയിച്ചു. ഡൽഹിയിലെ നിഗം ഘാട്ടിൽ ഇന്ന് തന്നെ ശവസംസ്ക്കാര ചടങ്ങുകൾ നടക്കും. ഗാസിയാബാദിലെ അങ്കുർ വിഹാറിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.

ബിഗ് ബോസ് 10 മത്സരാർഥിയായിരിക്കെ പലതവണ വിവാദങ്ങളിൽ പെട്ടിട്ടുണ്ട് ഈ സ്വയംപ്രഖ്യാപിത ആൾദൈവം. സഹ മത്സരാർഥികളെക്കുറിച്ച് മോശം അഭിപ്രായപ്രകടനം നടത്തിയതിന് വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. ദീപക് മിശ്ര ചീഫ് ജസ്റ്റിസായതിനെക്കുറിച്ച് ഇയാൾ നടത്തിയ പ്രതികരണത്തിന് സുപ്രീംകോടതി അഞ്ച ലക്ഷം രൂപ പിഴയടക്കണെമെന്ന് വിധിച്ചിരുന്നു. 

Tags:    
News Summary - self-Proclaimed Godman and Bigg Boss 10 Contestant swami Om Passes Away in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.