കഠ്​വ: അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

ജ​മ്മു: ക​ഠ്​​വ​യി​ൽ എ​ട്ടു വ​യ​സ്സു​കാ​രി​യെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച്​ പ​ത്താ​ൻ​കോ​ട്ട്​ കോ​ട​തി​യി​ൽ  അ​നു​ബ​ന്ധ കു​റ്റ​പ​ത്രം സ​മ​ർ​പ്പിച്ചു. ജില്ല സെഷൻസ്​ ജഡ്​ജി തേജ്​വീന്ദർ സിങ്​​ മുമ്പാകെയാണ്​ ക്രൈംബ്രാഞ്ച്​ സീനിയർ സൂപ്രണ്ട്​ ആർ.കെ. ജല്ല, പബ്ലിക്​ പ്രോസിക്യൂട്ടർ ജെ.കെ. ചോപ്ര എന്നിവർ ചേർന്ന്​ കുറ്റപത്രം സമർപ്പിച്ചത്​. 

സംഭവത്തി​​​െൻറ മുഖ്യസൂത്രധാരൻ വിശാൽ ആ സമയത്തുണ്ടായിരുന്ന സ്​ഥലം, പെൺകുട്ടിക്ക്​ മയക്കുമരുന്ന്​ നൽകിയതി​​​െൻറ മെഡിക്കൽ റിപ്പോർട്ടിലെ വിവരങ്ങൾ തുടങ്ങിയവ കുറ്റപത്രത്തിലുണ്ട്​. നേര​​േത്ത സുപ്രീംകോടതി ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര, ജ​സ്​​റ്റി​സു​മാ​രാ​യ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്​, ഇ​ന്ദു മ​ൽ​ഹോ​ത്ര എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ എ​ട്ട്​ ആ​ഴ്​​ച സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്നു. കേ​സി​ൽ എ​ട്ടു​ പേ​രെ​യാ​ണ്​ അ​റ​സ്​​റ്റ് ​ചെ​യ്​​ത​ത്​. കഴിഞ്ഞ ജനുവരിയിലാണ്​ രാജ്യത്തെ നടുക്കിയ കഠ്​വ പീഡനമുണ്ടായത്​.

Tags:    
News Summary - Sedatives Overdose Left Kathua Victim Incapacitated to Resist Rape, Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.