പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ബംഗളൂരുവിൽ സുരക്ഷാ ഭീതി: വേദിക്ക് സമീപം സ്ഫോടകവസ്തുക്കൾ കണ്ടെത്തി, ഒരാൾ കസ്റ്റഡിയിൽ

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരുന്ന ചടങ്ങിന് തൊട്ടുമുമ്പ് വേദിക്ക് സമീപത്തുനിന്നും സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത് വലിയ സുരക്ഷാ ആശങ്കക്ക് കാരണമായി. ഞായറാഴ്ച പ്രധാനമന്ത്രി എത്തുമെന്ന് നിശ്ചയിച്ചിരുന്ന പരിപാടി തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് സംഭവം നടന്നത്.

പ്രധാന വേദിയിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ മാത്രം അകലെ റോഡരികിലെ നടപ്പാതക്ക് സമീപം രണ്ട് ജലാറ്റിൻ സ്റ്റിക്കുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാ ഏജൻസികൾ നടത്തിയ പരിശോധനക്കിടയിലാണ് ഈ സ്ഫോടകവസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിന് പിന്നാലെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ ഉടൻ തന്നെ പ്രത്യേക സുരക്ഷാ സേനയും പൊലീസും പ്രദേശം പൂർണ്ണമായും വളയുകയും ബോംബ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കുകയും ചെയ്തു. ജലാറ്റിൻ സ്റ്റിക്കുകൾ സുരക്ഷിതമായി നീക്കം ചെയ്തതായും പ്രദേശം ഇപ്പോൾ സുരക്ഷിതമാണെന്നും ബംഗളൂരു സെൻട്രൽ റേഞ്ച് ഡി.ഐ.ജി അറിയിച്ചു.

Tags:    
News Summary - Security scare in Bengaluru during Prime Minister's visit: Explosives found near venue, one person in custody.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.