ബംഗളൂരു: കോവിഡിന്‍റെ രണ്ടാം തരംഗം കൂടുതൽ രൂക്ഷമാകുന്നതിനിടെ നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ. കോവിഡ് വ്യാപനം പിടിച്ചു നിർത്താൻ ബംഗളൂരു നഗരത്തിൽ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അപ്പാർട്ട്മെന്റുകളിലും റെസിഡൻഷ്യൽ കോംപ്ലക്സുകളിലും നീന്തൽക്കുളം, ജിംനേഷ്യം, പാർട്ടി ഹാളുകൾ എന്നിവയുടെ പ്രവർത്തനം വിലക്കിയിട്ടുണ്ട്. ആളുകൾ ഒരുമിച്ച് കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും കർണാടക സർക്കാർ നിർദേശിച്ചു.
പൊതുസ്ഥലങ്ങളിലെ റാലികൾ, പ്രതിഷേധ പ്രകടനങ്ങൾ, മറ്റ് പരിപാടികൾ എന്നിവക്ക് നിയന്ത്രണമുണ്ടെന്ന് ബംഗളൂരു പൊലീസ് കമീഷണർ കമൽ പന്ത് പറഞ്ഞു. കഴിഞ്ഞ ദിവസം 6000 പേർക്കാണ് കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.