തീവ്രവാദികൾക്കായി മൂന്നാം ദിവസവും രജൗരിയിൽ തിരച്ചിൽ തുടർന്ന് സൈന്യം

ജമ്മു: ജമ്മു കശ്മീരിലെ രജൗരിയിൽ തീവ്രവാദികളെ കണ്ടെത്താനുള്ള സുരക്ഷാസേനയുടെ തിരച്ചിൽ മൂന്നാം ദിവസവും തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിന് പിന്നാലെ രക്ഷപ്പെട്ട തീവ്രവാദികൾക്കായാണ് കാലകോട്ട് മേഖലയിൽ സംയുക്ത തിരച്ചിൽ നടത്തുന്നത്.

നാല് ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ. സുരക്ഷാസേനയും സി.ആർ.പി.എഫും ജമ്മു കശ്മീർ പൊലീസും തിരച്ചിലിൽ പങ്കാളികളാണ്.

തിങ്കളാഴ്ച വൈകീട്ടാണ് വനമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെ പൊലീസ്-സൈനിക സംഘത്തിനു നേരെ തീവ്രവാദികൾ വെടിയുതിർത്തത്. പരിക്കേറ്റ രണ്ട് സൈനിക ഓഫിസർമാർ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.


Tags:    
News Summary - Search operation of security forces continues in Kalakote area of ​​Rajouri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.