ഇന്ത്യാഗേറ്റിലെ നേതാജിയുടെ ഹോളോഗ്രാം പ്രതിമ

ഇന്ത്യാഗേറ്റിലെ നേതാജിയുടെ ഒറ്റക്കൽ പ്രതിമ; ശിൽപികൾ ചെലവഴിച്ചത് 26,000 മണിക്കൂറുകൾ

ന്യൂഡൽഹി: ഇന്ത്യാ ഗേറ്റിൽ അനാച്ഛാദനം ചെയ്യാനിരിക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ കൊത്തിയെടുക്കാൻ ശിൽപികളുടെ സംഘം ചെലവഴിച്ചത് 26,000 മണിക്കൂറുകൾ. ഒറ്റക്കല്ലിൽ തീർത്ത പ്രതിമക്ക് 280 മെട്രിക് ടണ്ണാണ് ഭാരം.

രാഷ്ട്രപതിഭവനിൽനിന്ന് ഇന്ത്യാഗേറ്റ് വരെ നീളുന്ന, പുതുതായി നാമകരണം ചെയ്യപ്പെട്ട കർത്തവ്യപാത വ്യാഴാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോൾ 28 അടിയുള്ള നേതാജിയുടെ പ്രതിമയും അനാച്ഛാദനം ചെയ്യും.

തെലങ്കാനയിലെ ഖമ്മത്തുനിന്ന് ഡൽഹിയിലേക്ക് വൻ ഗ്രാനൈറ്റ് കല്ല് എത്തിക്കാനായി 140 ടയറുകളുള്ള 100 അടി നീളമുള്ള പ്രത്യേക ട്രക്ക് ആണ് തയാറാക്കിയത്.

ജനുവരി 23ന് പരാക്രം ദിവസിൽ നേതാജിയുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്ത അതേ സ്ഥലത്താണ് ഈ പ്രതിമയും സ്ഥാപിക്കുന്നത്.

Tags:    
News Summary - Sculptors Spent 26,000 Hours To Carve Netaji's India Gate Statue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.