പ്രശസ്​ത ശിൽപ്പി എസ്.നന്ദഗോപാല്‍ നിര്യാതനായി

ചെന്നൈ:  പ്രശസ്ത ശില്പി എസ്.നന്ദഗോപാല്‍ (71) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ചോളമണ്ഡലത്തിലെ കലാകാരന്‍മാരുടെ ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. പ്രശസ്ത ചിത്രകാരൻ  കെ.സി.എസ്. പണിക്കരുടെ പുത്രനാണ് നന്ദഗോപാൽ

1946-ല്‍ ബാഗ്ലൂരില്‍ ജനിച്ചു. മദ്രാസ് ലയോള കോളേജില്‍ നിന്ന് ഊര്‍ജതന്ത്രത്തില്‍ ബിരുദവും, മദ്രാസ് കോളേജ് ഓഫ് ആര്‍ട്‌സില്‍ നിന്ന് ശില്പകലയില്‍ ഡിപ്ലോമയും നേടി. ശില്‍പി, ചിത്രകാരന്‍ എന്നീ നിലകളില്‍ അന്തര്‍ദേശീയ പ്രശസ്തനായിരുന്നു നന്ദഗോപാല്‍.

പിതാവായ കെ.സി.എസ് പണിക്കരുടെ സ്വപ്ന ഗ്രാമമായ ചോള മണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്നു നന്ദഗോപാല്‍. ലോഹമായിരുന്നു അദ്ദേഹത്തിൻറ പ്രധാന ശില്‍പ മാധ്യമം. ദേശീയ ലളിതകലാ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

Tags:    
News Summary - sculptor s nandagopal died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.