'ശിവലിംഗത്തിന് മുകളിലെ തേൾ': തരൂരിന് ജാമ്യം

ന്യൂഡൽഹി: ശിവലംഗത്തിലെ തേൾ പരാമർശത്തിലെ മാനനഷ്ടക്കേസിൽ ശശി തരൂരിന് ജാമ്യം. നരേന്ദ്ര മോദി ശിവലിംഗത്തിലെ തേളാ ണെന്നായിരുന്നു തരൂർ പറഞ്ഞത്. 2018 ഒക്ടോബറിൽ ബംഗളൂരു ലിറ്ററേച്ചർ ഫെസ്റ്റിവലിലെ സംവാദത്തിനിടെയായിരുന്നു തരൂരിന് ‍റെ വിവാദ പരാമർശം.

നരേന്ദ്രമോദി ശിവലിംഗത്തിന് മുകളില്‍ കയറിയ തേളിനെപ്പോലെയാണെന്നും കൈ കൊണ്ട് തട്ടിക്കളയാനും പറ്റില്ല, ചെരുപ്പുകൊണ്ട് അടിച്ച് കൊല്ലാനും പറ്റില്ലെന്ന അവസ്ഥയിലാണെന്നും ആര്‍.എസ്.എസ് നേതാവ് പറഞ്ഞുവെന്നാണ് തരൂർ വെളിപ്പെടുത്തിയത്. 'പാരഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍' എന്ന പുസ്തകത്തിന്‍റെ ചർച്ചക്കിടെയാണ് ഒരു ആര്‍.എസ്.എസ്. നേതാവ് തന്‍റെ സുഹൃത്തായ മാധ്യമപ്രവര്‍ത്തകനോട് ഇങ്ങനെ പറഞ്ഞതായി തരൂർ വ്യക്തമാക്കിയത്.

പരാമർശം വിവാദമായതോടെ ഡൽഹി പാട്യാല ഹൗസ് കോടതിയിലാണ് കേസ് വന്നത്. തരൂർ മത വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് രാജീവ് ബബ്ബാറാണ് കോടതിയെ സമീപിച്ചത്.

Tags:    
News Summary - Scorpion over Shiv Linga remark: Shashi Tharoor gets bail-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.