ബാബരി ഭൂമി തർക്കം: പുനഃപരിശോധന ഹരജിയിൽ നാളെ വാദം കേൾക്കും

ന്യൂഡൽഹി: ബാബരി ഭൂമി തർക്ക കേസിൽ സുപ്രീംകോടതിയുടെ ആദ്യ വിധിക്കെതിരെ നൽകിയ പുനഃപരിശോധന ഹരജികളിൽ ഭരണഘടന ബെഞ്ച്​ വ്യാഴാഴ്​ച വാദം കേൾക്കും. ഉച്ചക്ക്​ 1.40നാണ്​ കോടതി കേസ്​ പരിഗണിക്കുക. വിരമിച്ച ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയിക്ക്​ പകരം ജസ്​റ്റിസ്​ സഞ്​ജീവ്​ ഖന്ന അഞ്ചംഗ ഭരണഘടന ബെഞ്ചിലുണ്ടാകു​ം.

വാദം കേൾക്കൽ തുറന്ന കോടതിയിൽ കേൾക്കണോ ചേമ്പറിൽ കേൾക്കണോ എന്നകാര്യത്തിൽ ഭരണഘടന ബെഞ്ച്​ തീരുമാനമെടുക്കും. കേസിലെ മുഖ്യ ഹിന്ദുകക്ഷിയായ നിർമോഹി അഖാര ഇന്ന്​ രാവിലെ പുനഃപരിശോധന ഹരജി നൽകിയിരുന്നു​. വിധി വന്നതുമുതൽ നിരവധി ഹരജികളാണ്​ ഇത്തരത്തിൽ സമർപ്പിക്കപ്പെട്ടത്​.

കഴ​ിഞ്ഞ മാസമാണ് ചീഫ്​ ജസ്​റ്റിസിൻെറ​ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച്​ ബാബരി കേസിൽ വിധി പുറപ്പെടുവിച്ചത്. 2.7ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന തർക്ക ഭൂമി, സർക്കാർ രൂപീകരിക്കുന്ന ട്രസ്​റ്റിന്​ കൈമാറാനും ഈ ട്രസ്​റ്റ്​ രാമക്ഷേത്ര നിർമാണത്തിന്​ മേൽനോട്ടം വഹിക്കണമെന്നുമായിരുന്നു വിധി. മുസ്​ലിംകൾക്ക്​ പള്ളി നിർമിക്കാൻ തർക്ക ഭൂമിക്ക്​ പ​ുറത്ത്​ കണ്ണായ സ്ഥലത്ത്​ അഞ്ച്​ ഏക്കർ ഭൂമി നൽകാനും കോടതി നിർദേശിച്ചിരുന്നു. നിർമോഹി അഖാരക്ക്​ ട്രസ്​റ്റിൽ പ്രാതിനിധ്യം നൽകണമെന്നും കോടതി കേന്ദ്രത്തോട്​ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - sc to hear review petitions in ayodhya case tomorrow -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.