കട്​ജുവി​െൻറ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ത​െൻറ ​ബ്ലോ​ഗിലെ പരാമർശത്തിനെതിരെ പാർലമെൻറ്​ പാസാക്കിയ പ്രമേയം റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ മാർക്കണ്​ഡേയ കട്​ജു നൽകിയ ഹരജി സുപ്രീംകോടതി തള്ളി. മഹാത്​മ ഗാന്ധിക്കെതിരെയും സുഭാഷ്​ ചന്ദ്ര ബോസിനെതിരെയുമാണ്​ കട്​ജു ബ്ലോഗിൽ  മോശം പരാമർശം നടത്തിയതിനെതിരായാണ്​ പാർലമെൻറ്​ പ്രമേയം പാസാക്കിയത്​​. ചീഫ്​ ജസ്​റ്റിസ്​ ടി.എസ്​.താക്കൂർ അധ്യക്ഷനായ ബെഞ്ചാണ്​ ഹരജി തള്ളിയത്​. പി.സി ഘോഷും യു.ലളിതും ബെഞ്ചിൽ ഉൾപ്പെട്ട ബെഞ്ച്​ കട്​ജുവി​െൻറ ഹരജി നിലനിൽക്കിലെന്ന്​ ഉത്തരവിടുകയായിരുന്നു.

പാർലമെൻറ്​ പാസാക്കിയ പ്രമേയത്തിന്​ എതിരെ കഴിഞ്ഞ വർഷം ജൂൺ 29നാണ്​ സുപ്രീംകോടതിയെ സമീപിച്ചത്​ ​. ബ്ലോഗിലൂടെ ഗാന്ധിജിയെ ബ്രിട്ടീഷ്​ എജ​െൻറന്നും സുഭാഷ്​ ചന്ദ്ര ബോസിനെ ജപ്പാൻ എജ​െൻറന്നുമാണ്​ ​ കട്​ജു ​ വിശേഷിപ്പിച്ചത്​. ഇതിനെതിരെയാണ്​ മാർച്ച്​ 12ന്​ ലോക്​സഭയും 13ന്​ രാജ്യസഭയും പ്രമേയം പാസാക്കിയത്​.
 
പാർലമെൻറിന്​ ഇത്തരത്തിൽ പ്രമേയം പാസാക്കാൻ അധികാരമില്ലെന്നായിരുന്നു കട്​ജുവി​െൻറവാദം​. പ്രമേയം നിയമപരമായി നിലനിൽക്കി​ല്ലെന്നും കട്​ജു വാദിച്ചിരുന്നു. എന്നാൽ ഇൗ വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളുകയായിരുന്നു.
 

Tags:    
News Summary - SC dismisses Katju's plea to quash Par resolution against him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.