ബജറ്റ്​ മാറ്റണ​െമന്ന ഹരജി സുപ്രീംകോടതി പരിഗണിച്ചില്ല

ന്യൂഡൽഹി: അഞ്ച്​ സംസ്​ഥാനങ്ങളിൽ തെര​ഞ്ഞെടുപ്പ്​ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേന്ദ്ര ബജറ്റ്​ മാറ്റണമെന്നാവശ്യപ്പെട്ട്​ സു​പ്രീം​കോടതിയിൽ സമർപ്പിച്ച ഹരജി കോടതി പരിഗണിച്ചില്ല.

ഫെബ്രുവരി ഒന്നാം തിയതിയാണ്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി ബജറ്റ്​ അവതരിപ്പിക്കുന്നത്​. ഫെബ്രുവരി 4നാണ്​ വിവിധ സംസ്​ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. ബജറ്റിൽ സർക്കാർ ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്തുമെന്നും അത്​ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുമെന്ന്​ ആരോപിച്ചായിരുന്നു കോൺഗ്രസ്​ ഉൾപ്പടെയുള്ള  പ്രതിപക്ഷ പാർട്ടികൾ ബജറ്റ്​ മാറ്റണമെന്ന്​ ആവശ്യപ്പെട്ട്​ തെരഞ്ഞെടുപ്പ്​ കമ്മീഷനെ സമീപിച്ചത്​. തെരഞ്ഞെടുപ്പി​​െൻറ അവസാനഘട്ടമായ മാർച്ച്​ എട്ടിന്​ ശേഷം ബജറ്റ്​ അവതരിപ്പിച്ചാൽ മതിയെന്ന നിലപാടിലാണ്​ പ്രതിപക്ഷം.

ബജറ്റ്​ സമ്മേളനം ജനുവരി 31ന്​ തുടങ്ങ​ുന്നതിൽ തങ്ങൾക്ക്​ എതിർപ്പില്ല. എന്നാൽ ബജറ്റ്​ മാർച്ച്​ എട്ടിന്​ ശേഷം അവതരിപ്പിച്ചാൽ മതി. അതുവരെയും മറ്റ്​ സഭാനടപടികൾ നടത്താവുന്നതാണെന്ന്​ കോൺഗ്രസ്​ നേതാവ്​ ഗുലാം നബി ആസാദ്​ പറഞ്ഞു. തെരഞ്ഞെടുപ്പ്​ കമീഷൻ ഇൗ വിഷയത്തിൽ ഉറപ്പൊന്നും നൽകിയിട്ടില്ലെന്നും തങ്ങളുടെ പരാതികൾ കേൾക്കുകയാണ്​ ചെയ്​തതെന്നും ഗുലാം നബി കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശ്​, പഞ്ചാബ്​, ഉത്തരാഖണ്ഡ്​, ഗോവ, മണിപ്പുർ എന്നീ അഞ്ച്​ സംസ്​ഥാനങ്ങളിലാണ്​ ഫെബ്രുവരി, മാർച്ച്​ മാസങ്ങളിലായി തെരഞ്ഞെടുപ്പ്​ നടക്കുന്നത്​.

Tags:    
News Summary - SC declines hearing on PIL that seeks postponing of budget in view of elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.