കാവൽക്കാരൻ കള്ളനെന്ന പരാമർശം; രാഹുലിന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡൽഹി: റഫാൽ വിധിയെ തുടർന്ന് നടത്തിയ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. റഫാൽ വിധിയെ തുടർന്ന് കാവൽക്കാരൻ കള്ളനാണെന്ന രാഹുലിന്‍റെ പരമാർശത്തിലാണ് വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് അയച്ചത്.

ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയാണ് രാഹുലിന്‍റെ പരമാർശം കോടതീയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതി തന്നെ മോദി കള്ളനെന്ന് വിധിച്ചിരിക്കുന്നുവെന്നായിരുന്നു രാഹുൽ പറഞ്ഞതെന്ന് മീനാക്ഷി ലേഖി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. രാഹുൽ വ്യക്തിപരമായ നേട്ടങ്ങൾക്കായി കോടതി വിധി വളച്ചൊടിച്ചുവെന്നും അവർ കോടതിയിൽ പരാതിപ്പെട്ടു.

Tags:    
News Summary - SC Asks Rahul Gandhi to Explain Why He Attributed 'Chowkidar Chor Hai-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.