ന്യൂഡൽഹി: ബിഷ്ണുപുരിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എം.പി സൗമിത്ര ഖാൻ ബി.ജെ.പിയിൽ ചേർന്നു. തൃണമുൽ കോൺഗ്രസ് വി ടുന്ന ആദ്യ ലോക്സഭാ എം.പിയാണ് സൗമിത്ര ഖാൻ. നേരത്തെ, 2017ൽ തൃണമൂൽ കോൺഗ്രസിെൻറ രാജ്യസഭാ എം.പിയായിരുന്ന മുകുൾ റോയ് ബി.ജെ.പിയിൽ ചേർന്നിരുന്നു. നേരത്തെ, സൗമിത്രാ ഖാനെയും ബോൽപുരിൽ നിന്നുള്ള മറ്റൊരു ലോക്സഭാ എം.പി അനുപം ഹസാരയെയും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പുറത്താക്കിയിരുന്നു.
ബംഗാളിൽ സിൻഡിക്കേറ്റ് രാജും പൊലീസ് രാജുമാണുള്ളതെന്ന് സൗമിത്ര ആരോപിച്ചു. തെൻറ മണ്ഡലം ഉൾപ്പെടുന്ന ബാങ്കുരയിൽ ഇത് വളരെ പ്രകടമാണ്. രാജ്യത്തെ മറ്റിടങ്ങളെല്ലാം സമാധാനം പുലരുേമ്പാൾ ബംഗാളിലെ ക്രമസമാധാനനില ദിനേന വഷളാവുകയാണ്. ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും ഡസൻ കണക്കിന് പേരാണ് കൊല്ലപ്പെടുന്നത്. തൃണമൂൽ കോൺഗ്രസ് ആകെട്ട ഗുണ്ടകളെ പിന്തുണക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് താൻ തൃണമൂൽ കോൺഗ്രസ് വിട്ടതെന്നും ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.